ചലച്ചിത്രം

ആഷിഖ് അബുവിന്റെ 'വൈറസി'ന് സ്‌റ്റേ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ആഷിഖ് അബുവിന്റെ പുതിയ സിനിമ വൈറസിന് സ്റ്റേ. പകര്‍പ്പവകാശ നിയമം ലംഘിച്ചു എന്ന പരാതിയിലാണ് സ്റ്റേ അനുവദിച്ചത്. സംവിധായകന്‍ ഉദയ് ആനന്ദന്‍ നല്‍കിയ പരാതിയിലാണ് നടപടി. എറണാകുളം ജില്ലാ കോടതിയാണ് സ്‌റ്റേ അനുവദിച്ചത്. 

വൈറസ് എന്ന പേരും കഥയും തന്റേതാണെന്ന് ഉദയ് ആനന്ദന്‍ കോടതിയില്‍ ബോധിപ്പിച്ചു. 2018 നവംബറില്‍ വൈറസ് എന്ന പേരില്‍ തന്നെ കഥ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. അതിന്റെ പകര്‍പ്പവകാശങ്ങളുടെ ലംഘനമാണ് ഇപ്പോല്‍ നടന്നിരിക്കുന്നതെന്ന് ഉദയ് ആനന്ദന്‍ കോടതിയെ അറിയിച്ചു. 

രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട രേഖകള്‍ കോടതിയില്‍ ഹാജരാക്കിയ പരാതിക്കാരന്‍, ചിത്രത്തിന്റെ നിര്‍മ്മാണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. തന്റെ കഥ മോഷ്ടിക്കുകയായിരുന്നുവെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. കേസ് 16ാം തീയതി കോടതി വീണ്ടും പരിഗണിക്കും.  പ്രണയകാലം, വൈറ്റ് എന്നീ സിനിമകളുടെ സംവിധായകനാണ് ഉദയ് ആനന്ദന്‍. 

നിപ പകര്‍ച്ചപ്പനി കാലത്തെ സംഭവവികാസങ്ങള്‍ ആസ്പദമാക്കിയാണ് ആഷിഖ് അബു വൈറസ് സിനിമ ഒരുക്കുന്നത്. റിമ കല്ലിംഗല്‍, ടൊവിനോ, ആസിഫ് അലി, രേവതി തുടങ്ങി നിരവധി താരങ്ങളാണ് ചിത്ത്രതില്‍ അഭിനയിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി