ചലച്ചിത്രം

ഭാര്യയെ കൊന്ന് ശരീരഭാഗങ്ങള്‍ നുറുക്കി ചവറ്റുവീപ്പയില്‍ എറിഞ്ഞു; സിനിമ സംവിധായകന്‍ അറസ്റ്റില്‍  

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഭാര്യയെ കൊന്ന് ശരീരഭാഗങ്ങള്‍ ചവറ്റുവീപ്പയില്‍ എറിഞ്ഞ സംഭവത്തില്‍ തമിഴ് സിനിമ സംവിധായകന്‍ അറസ്റ്റില്‍. തമിഴ് സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന ഗോപാലകൃഷ്ണന്‍ (51) ആണ് അറസ്റ്റിലായത്. 

പൊങ്കല്‍ ആഘോഷങ്ങള്‍ അവസാനിച്ചശേഷം ജനുവരി 19-ാം തിയതിയോടെയാണ് സ്ത്രീയുടെ ശരീരഭാഗങ്ങള്‍ ചവറ്റുവീപ്പയില്‍ നിന്ന് ലഭിച്ചത്. തുത്തുക്കുടിയില്‍ യുവതിയെ കാണ്‍മാനില്ലെന്ന പരാതിയുമായി ബന്ധപ്പെടുത്തി നടത്തിയ അന്വേഷണമാണ് ശരീരഭാഗം സന്ധ്യ എന്ന 39കാരിയുടേതാണെന്ന കണ്ടെത്തലിലേക്കെത്തിച്ചത്. ലഭിച്ച ശരീരഭാഗങ്ങളില്‍ കൈയ്യുടെ ഭാഗത്ത് പച്ച കുത്തിയിരുന്നത് ആളെ തിരിച്ചറിയുന്നതില്‍ നിര്‍ണായകമായി. ഇതാണ് ഗോപാലകൃഷ്ണന്റെ അറസ്റ്റിലേക്ക് നയിച്ചത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. 

2010ല്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ഒരു ബിഗ് ബഡ്ജറ്റ് ചിത്രത്തിനായി പണം മുടക്കിയത് സന്ധ്യയാണ്. എന്നാല്‍ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ട ചിത്രം വലിയ സാമ്പത്തിക ബാധ്യത വരുത്തിവച്ചു. ഇതോടെയാണ് സഹസംവിധായകനായി ഗോപാലകൃഷ്ണന്‍ പ്രവര്‍ത്തിച്ചുതുടങ്ങിയത്. ഇതിനിടയില്‍ ഇരുവര്‍ക്കുമിടയില്‍ തര്‍ക്കങ്ങള്‍ സ്വാഭാവികമായിരുന്നു. ബന്ധം വേര്‍പിരിയാനുള്ള നിയമപരമായ നീക്കങ്ങളും ഇവര്‍ നടത്തിയിരുന്നു. സന്ധ്യ സ്വന്തം വീട്ടിലേക്ക് മടങ്ങിയതോടെയാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. 

തന്നേക്കാള്‍ വളരെയധികം പ്രായക്കുറവുള്ള സന്ധ്യയ്ക്ക് മറ്റൊരു ബന്ധം ഉണ്ടെന്ന് ഇയാള്‍ സംശയിച്ചു. പൊങ്കല്‍ ആഘോഷിക്കാന്‍ വിളിച്ചുവരുത്തിയ ശേഷം സന്ധ്യയെ ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം മറച്ചുവയ്ക്കാനാണ് ശരീരഭാഗങ്ങള്‍ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് വേയിസ്റ്റ് ബിന്നില്‍ നിക്ഷേപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

'പെണ്ണായി പെറ്റ പുള്ളെ...'; ഗോപി സുന്ദറിന്റെ സംഗീതം, 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; കൊല്ലത്ത് ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകനും ഗുരുതരാവസ്ഥയില്‍

'ഗുഡ് ടച്ചും ബാഡ് ടച്ചും' അറിയാം, എന്നാല്‍ 'വെര്‍ച്വല്‍ ടച്ച്?' പഠിപ്പിക്കണം: ഡല്‍ഹി ഹൈക്കോടതി

ഇനി പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്