ചലച്ചിത്രം

സ്റ്റൈല്‍ മന്നന്‍ എത്തി, ആലിംഗനത്തോടെ സ്വീകരിച്ച് ഉലകനായകന്‍; ആവേശത്തോടെ ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ; തമിഴ് മക്കളുടെ ആവേശമാണ് രജനീകാന്തും കമല്‍ഹാസനും. അഭിനയത്തിലെ ഇരുവരുടേയും പോരാട്ടം നമ്മള്‍ കണ്ടതാണ്. രണ്ടുപേരും രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതോടെ ഇനിയുള്ള പോരാട്ടങ്ങള്‍ക്ക് കടുപ്പം കൂടും. അതിന് മുന്‍പ് ഇരുവരും ചെന്നൈയില്‍ കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ്. പരസ്പരം കെട്ടിപ്പിടിച്ചും ആശംസകള്‍ കൈമാറിയുമുള്ള കൂടിക്കാഴ്ച ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. 

മക്കള്‍ നീതി മയം നേതാവ് കമല്‍ ഹാസനെ തന്റെ മകള്‍ ഐശ്വര്യയുടെ വിവാഹം ക്ഷണിക്കാനും രജനീകാന്ത് മറന്നില്ല. ഫെബ്രുവരി 11 ന് ചെന്നൈയില്‍ വെച്ചാണ് സംവിധായക കൂടിയായ സൗന്ദര്യ വിവാഹിതയാകുന്നത്. വ്യവസായിയും നടനുമായ വൈശാഖന്‍ വനന്‍ഗമുടിയാണ് വരന്‍. വിവാഹം ഗംഭീരമാക്കാനുള്ള തയാറെടുപ്പുകള്‍ നടക്കുകയാണ്. 

സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് 2017 ഡിസംബറിലാണ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുന്നത്. എന്നാല്‍ രാജ്യസഭയില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി മത്സരിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. എന്നാല്‍ കമല്‍ ഹാസന്‍ കഴിഞ്ഞ ദിവസം തന്റെ പാര്‍ട്ടി മത്സര രംഗത്തുണ്ടാവുമെന്ന് പ്രഖ്യാപിച്ചിരുന്നു. അടുത്ത പാര്‍ലമന്റ് തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലേയും പുതുച്ചേരിയിലേയും മുഴുവന്‍ സീറ്റിലും മത്സരിക്കും എന്നാണ് താരം പറഞ്ഞത്. എന്നാല്‍ എവിടെ നിന്നായിരിക്കും താരം ജനവിധി തേടുക എന്ന കാര്യം വെളിപ്പെടുത്തിയില്ല. മോശമായ ഗ്രൂപ്പുമായി സഖ്യത്തില്‍ ഏര്‍പ്പെടാനില്ലെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. തങ്ങളുടെ നിലപാടുമായി ചേര്‍ന്നുപോകുന്നവരോടൊപ്പം സഖ്യമുണ്ടാക്കാനാണ് അദ്ദേഹം ആലോചിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും