ചലച്ചിത്രം

നിങ്ങള്‍ സില്‍ക്ക് സ്മിതയോട് ചെയ്തത് സണ്ണി ലിയോണിയോട് ആവര്‍ത്തിക്കരുത്: അഞ്ജലി അമീര്‍

സമകാലിക മലയാളം ഡെസ്ക്

സില്‍ക്ക് സ്മിതയോട് ചെയ്തത് സണ്ണി ലിയോണിനോട് ആവര്‍ത്തിക്കരുതെന്ന് നടി അഞ്ജലി അമീര്‍. സണ്ണി ലിയോണി നായികയായെത്തുന്ന രംഗീല എന്ന ചിത്രത്തില്‍ നിന്നുള്ള ഒരു രംഗം നടന്‍ സലീം കൂമാര്‍ പങ്കുവെച്ചതിന് പിന്നാലെയാണ് അഞ്ജലിയുടെ പ്രതികരണം.

സലീം കുമാര്‍ പങ്കുവച്ച ചിത്രത്തിന് താഴെ വളരെ മോശം കമന്റുകളായിരുന്നു വന്നിരുന്നത്. ഇതിനെതിരെയാണ് അഞ്ജലി പ്രതികരിച്ചത്. ചിത്രത്തിന് താഴെ അശ്ലീല ചുവയുള്ള കമന്റുകള്‍ ധാരാളം വന്നിരുന്നു. പോണ്‍ സിനിമകളിലും ഐറ്റം ഡാന്‍സുകളിലും ലഭിക്കുന്നതിന്റെ ഇരുപതില്‍ ഒന്ന് മാത്രം ലഭിച്ചിട്ടും മലയാളത്തിലേക്ക് വരുന്നത്, ഇവിടെക്കിട്ടുന്ന സ്‌നേഹം സത്യസന്ധമാണെന്ന് കരുതിയിട്ടാണെന്നും അത് തകര്‍ക്കരുതെന്നും അഞ്ജലി വ്യക്തമാക്കി.

'ഈ ഒരു ഫോട്ടോ കണ്ടപ്പോള്‍ ആദ്യം എനിക്ക് ഒരുപാട് സന്തോഷം തോന്നി. മലയാള സിനിമയുടെ വളര്‍ച്ചയില്‍ അഭിമാനവും. എന്നാല്‍ ഈ ഫോട്ടോയുടെ താഴെ വന്ന കമന്റുകള്‍ വായിച്ചപ്പോല്‍ സത്യത്തില്‍ വിഷമമായി. ഒരുപക്ഷേ തരം താഴ്ത്തപ്പെട്ട ഒരു സമൂഹത്തിന്റെ പ്രതിനിധി എന്നുള്ള നിലയില്‍ എനിക്ക് പറയുവാനുള്ളത്. അവര്‍ പോണ്‍ സിനിമകളിലും ഹിന്ദി ഐറ്റം സിനിമകളിലും കിട്ടുന്ന പേയ്‌മെന്റിന്റെ ഇരുപതില്‍ ഒരു ശതമാനം മാത്രം കിട്ടുന്ന മലയാളത്തില്‍ വന്നഭിനയിക്കുന്നത് അവര്‍ക്കിവിടെ കിട്ടുന്ന സ്‌നേഹവും സ്വീകരണവും സത്യസന്ധമാണെന്ന് വിചാരിച്ചിട്ടാണ്. 

ആ വിശ്വാസം നിങ്ങള്‍ തകര്‍ത്ത് മലയാളികളെയും കേരളത്തെയും ദയവു ചെയ്ത് പറയിപ്പിക്കല്ലേ. നമ്മള്‍ സില്‍ക്ക് സ്മിത എന്ന നടിയോട് ചെയ്തത് തന്നെ ഇവിടെയും ആവര്‍ത്തിക്കരുത്. അവര്‍ സന്തോഷിക്കട്ടെ ഒരുപാടിഷ്ടം, സണ്ണി ലിയോണിന് നല്ല വേഷങ്ങള്‍ സൗത്ത് ഇന്ത്യയില്‍ കിട്ടട്ടെ.' അഞ്ജലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. 

സണ്ണി ലിയോണ്‍ മലയാളത്തില്‍ നായികയായി അരങ്ങേറ്റം കുറിക്കുന്ന സിനിമയാണ് രംഗീല. ഇതിന് പുറമേ മമ്മൂട്ടി ചിത്രമായ 'മധുരരാജ'യിലെ ഒരു ഗാനരംഗത്തിലും സണ്ണി അഭിനയിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി