ചലച്ചിത്രം

നടൻ മഹേഷ് ആനന്ദ് അന്തരിച്ചു‌ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബോളിവുഡ് ചിത്രങ്ങളിൽ വില്ലന്‍ വേഷങ്ങളിൽ തിളങ്ങിയ പ്രശസ്ത നടൻ മഹേഷ് ആനന്ദ് അന്തരിച്ചു. 57വയസ്സായിരുന്നു. തന്റെ വീട്ടിലാണ് മഹേഷിനെ മരിച്ച രീതിയില്‍ കണ്ടെത്തുന്നത്. മരണകാരണം വ്യക്തമല്ല. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 

കഴിഞ്ഞ മാസം പുറത്തിറങ്ങിയ ഗോവിന്ദ നായകനായ 'രംഗീല രാജ' എന്ന ചിത്രത്തിലാണ് മഹേഷ് അവസാനമായി അഭിനയിച്ചത്. ബോളിവുഡിലെ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ വേഷമിട്ട മഹേഷ് കൂലി നമ്പര്‍ 1, വിജേത, ഷഹെന്‍ഷാ, കുരുക്ഷേത്ര, സ്വര്‍ഗ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം പ്രജ എന്ന സിനിമയിലും മഹേഷ് അഭിനയിച്ചിട്ടുണ്ട്.   

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു