ചലച്ചിത്രം

ആമസോൺ വെബ് സീരീസിൽ നിത്യാ മേനോൻ അഭിഷേക് ബച്ചനൊപ്പം; ബ്രീത്ത് സീസൺ 2 ഒരുങ്ങുന്നു

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടൻ അഭിഷേക് ബച്ചനൊപ്പം അഭിനയിക്കാൻ ഒരുങ്ങുകയാണ് നടി നിത്യാ മേനോൻ. ആമസോണ്‍ പ്രൈംമിന്റെ വെബ് സീരീസായ ബ്രീത്തിന്റെ രണ്ടാം സീസണിലാണ് ഇരുവരും ഒന്നിക്കുന്നത്. ഒരുപാട് പ്രതീക്ഷയോടെയാണ് ബ്രീത്ത് എന്ന പരമ്പരയെ നോക്കിക്കാണുന്നതെന്നും തനിക്ക് വളരെ പെർഫെക്ട് ആയ ഇടമാണ് ഇതെന്നും നിത്യ പറഞ്ഞു.

'ഞാനിത് ഒരുപാട് ആസ്വദിക്കുന്നുണ്ട്. എന്നെയും എന്റെ ജോലിയേയും പ്രദര്‍ശിപ്പിക്കാന്‍ വലിയൊരു ക്യാന്‍വാസാണ് ബ്രീത്ത് ഒരുക്കിത്തരുന്നത്. എന്നിലെ കലാകാരിയെ അത് വളരെയധികം തൃപ്തിപ്പെടുത്തുന്നുണ്ട്', താരം പറഞ്ഞു.

മായങ്ക് ശര്‍മ്മയാണ് സീരീസിന്റെ സംവിധാനം നിർവഹിക്കുന്നത്. ബ്രീത്തിൽ നിത്യ അഭിനയിക്കുന്ന വാർത്ത മായങ്ക് ആണ് പുറത്തുവിട്ടത്. നിത്യയുടെ സിനിമകളുടെ ഒരു ആരാധകനാണ് താനെന്നും ബ്രീത്ത് രണ്ടാം സീസണില്‍ നിത്യയുമുണ്ട് എന്നതില്‍ വല്ലാത്ത ത്രില്‍ ഉണ്ടെന്നുമാണ് മായങ്ക് പറഞ്ഞത്. 

വിക്രം തൂലി, ഭവാനി അയ്യര്‍, അര്‍ഷാദ് സെയ്ദ് എന്നിവരാണ് ബ്രീത്തിന്റെ തിരക്ഥ ഒരു‌ക്കിയിരിക്കുന്നത്. ബ്രീത്ത് സീരീസിന്റെ ആദ്യ സീസണിൽ നടൻ മാധവനും അമിത് സാധും സപ്‌നാ പബ്ബിയുമായിരുന്നു അഭിനയിച്ചിരുന്നത്. അബന്‍ഡാന്റിയ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ വിക്രം മല്‍ഹോത്രയാണ് നിര്‍മ്മാണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍