ചലച്ചിത്രം

സല്‍മാന്റെ ഭാരത് മലയാളത്തിലും ; റിലീസ് ഈദിന്‌

സമകാലിക മലയാളം ഡെസ്ക്

ല്‍മാന്‍ ഖാനും കത്രീന കൈഫും പ്രധാന വേഷങ്ങളിലെത്തി അലി അബ്ബാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭാരത്. ചിത്രത്തിന്റെ ഭൂരിഭാഗവും ഷൂട്ടിങ് അവസാനിച്ചു. ചിത്രം ഈദ് റിലീസ് ആയി തിയേറ്ററുകളിലെത്തുമെന്ന് ആദ്യമേ പ്രഖ്യാപനമുണ്ടായിരുന്നു. 

എന്നാല്‍ ഈദിന് ഭാരതിന്റെ ഹിന്ദി പതിപ്പ് മാത്രമല്ല, മലയാളം, തമിഴ്, തെലുങ്ക് പതിപ്പുകളും പുറത്തിറക്കുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍. മാത്രമല്ല, മറ്റ് എല്ലാ ഭാഷകളിലൂടെയും എല്ലാ വിഭാഗം ഇന്ത്യക്കാരിലേക്കും ഈ സിനിമ എത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. 

ഇത് സല്‍മാന്‍ ഖാന്‍ എന്ന നടന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരിക്കുമെന്നാണ് പറയപ്പെടുന്നത്. ചിത്രത്തിന്റെ ക്ലൈമാക്‌സിന് വേണ്ടി മാത്രം പത്ത് കോടി രൂപയുടെ സെറ്റ് ആണ് തയാറാക്കിയത്. ഡല്‍ഹിയിലെ ഈ സെറ്റില്‍ ആറ് ദിവസമാണ് ഷൂട്ടിങ് നടന്നത്. 

അതേസമയം, ചിത്രത്തിലെ ഡ്രമാറ്റിക് സീനുകളാണ് നാളെ അതായത് വാലന്റൈന്‍സ് ഡേയ്ക്ക് ഷൂട്ട് ചെയ്യാന്‍ പോകുന്നത്. ഇതില്‍ സല്‍മാനും കത്രീനയും ഒന്നിച്ചഭിനയിക്കുന്ന രംഗങ്ങളും ചിത്രീകരിക്കും. കൂടാതെ ജാക്കി ഷറോഫ്, സുനില്‍ ഗ്രേവര്‍, തബു തുടങ്ങിയവരും നാളത്തെ ചിത്രീകരണത്തിന്റെ ഭാഗമാകും.

1947ലെ ഇന്ത്യയുടെ ചരിത്രപശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ഭാരത്. രാജ്യത്തിന്റെ വിഭജകാലത്ത് നടന്ന സംഭവങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. വിഭജനം മുതലുള്ള 70 വര്‍ഷത്തെ കാലയളവിലുള്ള സംഭവങ്ങളും ചിത്രം പ്രതിപാദിക്കും. അതുല്‍ അഗ്‌നിഹോത്രി ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

സല്‍മാനും സഫറും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഭാരത്. സുല്‍ത്താന്‍, ടൈഗര്‍ സിന്ദാ ഹെ എന്നീ ബ്ലോക്ബസ്റ്റര്‍ ചിത്രങ്ങളായിരുന്നു ഇവരുടെ കൂട്ടുകെട്ടില്‍ ഇതിന് മുന്‍പ് എത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്