ചലച്ചിത്രം

ആലിയയോട് തട്ടിക്കയറി രണ്‍ബീര്‍, വേര്‍പിരിയലിലേക്ക്?; പിരിയുന്നതാണ് നല്ലതെന്ന് ആരാധകര്‍ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഈ വര്‍ഷം ബോളിവുഡ് കാത്തിരിക്കുന്ന താരവിവാഹമാണ് രണ്‍ബീറിന്റെയും ആലിയയുടെയും. എന്നാല്‍ ഇവരെ ഇഷ്ടപ്പെടുന്നവരെ നിരാശരാക്കുന്ന വാര്‍ത്തകളാണിപ്പോള്‍ പുറത്ത് വരുന്നത്. 

ആലിയ ഭട്ടും രണ്‍ബീറും വേര്‍പിരിയലിന്റെ വക്കിലെത്തിയെന്നാണ് വാര്‍ത്തകള്‍.  കഴിഞ്ഞ കുറച്ചു ആഴ്ചകളായി ഇരുവരും തമ്മില്‍ പിണക്കത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ആലിയയുടെ പുതിയ ചിത്രമായ ഗല്ലി ബോയ് കാണാന്‍ ആലിയയും രണ്‍ബീറും ഒരുമിച്ചാണ് എത്തിയത്. എന്നാല്‍ ഇവര്‍ തമ്മില്‍ കാറിലിരുന്നു വഴക്കിടുന്നത് ക്യാമറ കണ്ണില്‍ ഒപ്പിയെടുത്തിരിക്കുകയാണ് പാപ്പരാസികള്‍.

ആലിയയോട് രണ്‍ബീര്‍ ദേഷ്യത്തില്‍ സംസാരിക്കുന്നതാണ് വീഡിയോയില്‍. ആലിയയുടെ ആരാധകരെ ഇത് ഏറെ വേദനിപ്പിച്ചു. ആലിയയ്ക്ക് രണ്‍ബീറുമായി ഒത്തുപോകാന്‍ പറ്റുന്നില്ലെങ്കില്‍ പിരിയുന്നതാണ് നല്ലതെന്നാണ് ആരാധകര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി