ചലച്ചിത്രം

മക്കള്‍ എംജികെ എന്ന് കൂപ്പിടുവാങ്കെ: സൂര്യയും സായ് പല്ലവിയും മാസ് ലുക്കില്‍: എംജികെയുടെ ടീസര്‍

സമകാലിക മലയാളം ഡെസ്ക്

സെല്‍വരാഘവന്‍ സംവിധാനം ചെയ്ത് സൂര്യ നായകനാകുന്ന 
ചിത്രം 'എന്‍ജികെ'യുടെ കിടിലന്‍ ടീസര്‍ പുറത്ത്. നന്ദ ഗോപാല്‍ കുമരന്‍ എന്ന രാഷ്ട്രീയപ്രവര്‍ത്തകനായാണ് ചിത്രത്തില്‍ സൂര്യ എത്തുന്നത്. നായികയായി സായി പല്ലവിയും എത്തുന്നു. ചിത്രത്തില്‍ ശക്തമായൊരു സ്ത്രീ കഥാപാത്രത്തെയാണ് സായി അവതരിപ്പിക്കുന്നത് എന്നത് ടീസറില്‍ നിന്നും വ്യക്തമാണ്.

ആരാധകരെ ആവേശംകൊള്ളിക്കുന്ന രംഗങ്ങള്‍കൊണ്ട് സമ്പുഷ്ടമാണ് ടീസര്‍. സൂര്യയുടെ കരിയറിലെ തന്നെ ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരിക്കും എന്‍ജികെ. ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ്ആര്‍ പ്രഭുവാണ് നിര്‍മാണം. സായ് പല്ലവിക്ക പുറമെ രാകുല്‍ പ്രീത് സിങ്ങും ചിത്രത്തിലെ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. യുവാന്‍ ശങ്കര്‍ രാജ സംഗീതം നിര്‍വ്വഹിക്കുന്നു. ചിത്രം ഏപ്രില്‍ പത്തിന് തിയേറ്ററുകളില്‍ എത്തും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ