ചലച്ചിത്രം

ദുൽഖറിനായി പേര് മാറ്റി സോനം കപൂർ 

സമകാലിക മലയാളം ഡെസ്ക്

ട്വിറ്റർ ഇൻസ്റ്റ​ഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ സജീവമായ ബോളിവുഡ് നടി സോനം കപൂര്‍ ഈ രണ്ട് മാധ്യമങ്ങളിലും തന്റെ പേര‌് വീണ്ടും മാറ്റി. തന്റെ ഏറ്റവും പുതിയ ചിത്രം ദ സോയ ഫാക്ടറിന്റെ റിലീസിന് മുന്നോടിയായാണ് താരം സമൂഹമാധ്യമങ്ങളിൽ പുതിയ പേര് സ്വീകരിച്ചിരിക്കുന്നത്. സോയ സിങ് സോളാങ്കി എന്ന് ട്വിറ്ററിലും സോയ സോളാങ്കി എന്ന് ഇൻസ്റ്റ​​ഗ്രാമിലും താരം പേര് മാറ്റി. 

ദുൽഖർ സൽമാനാണ് ചിത്രത്തിൽ നായകനായെത്തുന്നത്. സോയ സിങ്ങ് എന്നാണ് ചിത്രത്തിലെ സോനം കഥാപാത്രത്തിന്റെ പേര്. അഡ്വര്‍ടൈസിങ് ഏജന്‍സി എക്‌സിക്യൂട്ടീവായാണ് സോനത്തിന്റെ കഥാപാത്രം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ നിഖില്‍ ഖോഡ എന്ന കഥാപാത്രമാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. 

ദി സോയ ഫാക്ടർ എന്ന അനൂജ ചൗഹാന്റെ നോവല്‍ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഏപ്രിൽ അഞ്ചാം തിയതിയാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്.  ചിത്രത്തിന്റെ പ്രമോഷന് വേണ്ടിയാണ് താരം പേര് മാറ്റിയതെന്നാണ് റിപ്പോർട്ടുകൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍