ചലച്ചിത്രം

പ്രണയം വെളിപ്പെടുത്തി പാര്‍വതി ഓമനക്കുട്ടന്‍; കാമുകന്റെ ചിത്രം പങ്കുവെച്ചു

സമകാലിക മലയാളം ഡെസ്ക്

പ്രണയദിനത്തില്‍ തന്റെ പ്രണയം തുറന്നു പറഞ്ഞ് നടിയും മോഡലുമായ പാര്‍വതി ഓമനക്കുട്ടന്‍. കാമുകനൊപ്പമുള്ള ചിത്രമാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. റോണക് ഷാ എന്നാണ് പാര്‍വതിയുടെ കാമുകന്റെ പേര്. 

'എന്നെ നീ കൂടുതല്‍ നന്മയുള്ളവളാക്കി, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു' എന്ന കുറിപ്പോടെയാണ് പാര്‍വതി തന്റെ കാമുകന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ഏറെ നാളായി ഇരുവരും പ്രണയത്തിലാണ്. ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും ഒന്നിച്ചുള്ള മറ്റു ചിത്രങ്ങളും കാണാം. 

2008 ല്‍ മിസ് ഇന്ത്യ പട്ടം നേടിയതോടെയാണ് പാര്‍വതി ശ്രദ്ധിക്കപ്പെടുന്നത്. അതേ വര്‍ഷം നടന്ന മിസ് വേള്‍ഡ് മത്സരത്തില്‍ ഫസ്റ്റ് റണ്ണറപ്പായി രാജ്യത്തിന് അഭിമാനമായി മാറി.

തുടര്‍ന്ന് സിനിമയിലേക്ക് ചേക്കേറിയ പാര്‍വതി മലയാളം, ഹിന്ദി, തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ നിന്ന് ഒരു ഇടവേള എടുത്ത താരം ഇപ്പോള്‍ തമിഴ് ചിത്രത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ്‌.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്