ചലച്ചിത്രം

ശ്രീദേവിയെ ഞങ്ങളെങ്ങനെ മറക്കും, കൂടുമ്പോഴെല്ലാം തമാശകളും ചിരിയുമായിരുന്നു; വികാരനിര്‍ഭരനായി അനില്‍ കപൂര്‍ 

സമകാലിക മലയാളം ഡെസ്ക്

ന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയെ ഒരിക്കലും മറക്കാനാകില്ലെന്ന് നടന്‍ അനില്‍ കപൂര്‍. ശ്രീദേവിയുടെ ചരമവാര്‍ഷികത്തിന് മുന്നോടിയായി നടന്ന പൂജ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരം. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറും മക്കള്‍ ജാന്‍വിയും ഖുശി കപൂറും പൂജകളില്‍ പങ്കെടുത്തിരുന്നു. 

'എന്റെ സഹോദരന്റെ ഭാര്യയാണ് ശ്രീദേവി. എന്റെ ഭാര്യയുടെ ഏറ്റവുമടുത്ത സുഹൃത്തും. ഞങ്ങളെല്ലാവരും തമ്മില്‍ വളരെ നല്ല ബന്ധം ആയിരുന്നു. ഞങ്ങളൊന്നിച്ച് കൂടുമ്പോഴെല്ലാം തമാശകളും ചിരിയുമായിരുന്നു. ശ്രീദേവിയുടെ സിനിമകള്‍ ഇപ്പോഴും കാണാറുണ്ട്. അവരെ എപ്പോഴും മിസ് ചെയ്യും', അനില്‍ കപൂര്‍ പറഞ്ഞു.

ഫെബ്രുവരി 24-ാം തിയതിയാണ് ശ്രീദേവിയുടെ ഒന്നാം ചരമവാര്‍ഷികം. കുടുംബാംഗങ്ങള്‍ക്ക് പുറമേ പൂജാകര്‍മ്മങ്ങളില്‍ തമിഴ് നടന്‍ അജിത് ഭാര്യ ശാലിനി എന്നിവരും പങ്കെടുത്തു. ശ്രീദേവി നായികയായ ഇംഗ്ലീഷ് വിംഗ്ലീഷിന്റെ സംവിധായിക ഗൗരി ഷിന്‍ഡെയും ഭര്‍ത്താവ് ആര്‍ ബല്‍ക്കിയും ചടങ്ങുകള്‍ക്കെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു