ചലച്ചിത്രം

മണികര്‍ണികയുടെ വിജയാഘോഷം ഉപേക്ഷിച്ച് കങ്കണ; തീരുമാനം പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍

സമകാലിക മലയാളം ഡെസ്ക്


മുംബൈ; പുല്‍വാമ ഭീകരാക്രമണം ഏല്‍പ്പിച്ച ആഘാതത്തിലാണ് രാജ്യം. മുപ്പതിയൊമ്പത് സൈനികരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബോളിവുഡിലെ താരരാജാക്കന്മാര്‍ ഉള്‍പ്പടെ നിരവധി പേരാണ് അക്രമണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. ഇപ്പോള്‍ തന്റെ ആദ്യ സംവിധാന സംരംഭമായ മണികര്‍ണികയുടെ വിജയാഘോഷം മാറ്റിവെച്ചിരിക്കുകയാണ് നടി കങ്കണ റണാവത്ത്. 

ചിത്രം തീയെറ്ററില്‍ മികച്ച വിജയം നേടിയതിന്റെ പശ്ചാത്തലത്തില്‍ ഇന്നാണ് വിജയാഘോഷം നിശ്ചയിച്ചിരുന്നത്. എന്നാല്‍ സൈനികര്‍ കൊല്ലപ്പെട്ടതിന്റെ ആദരസൂചകമായി ആഘോഷം ഉപേക്ഷിക്കാന്‍ കങ്കണ തീരുമാനിക്കുകയായിരുന്നു. ത്സാന്‍സി റാണിയുടെ ജീവിതം പറയുന്ന മണികര്‍ണിക; ക്വീന്‍ ഓഫ് ത്സാന്‍സി ആദ്യം റാമാണ് സംവിധാനം ചെയ്തത്. എന്നാല്‍ ചിത്രത്തിന്റെ പകുതിയില്‍ വെച്ച് കൃഷ് പിന്‍മാറിയതോടെ ചിത്രം കങ്കണ ഏറ്റെടുക്കുകയായിരുന്നു. ചിത്രം റിലീസിന് പിന്നാലെ ആദ്യ സംവിധായകനും ചിത്രത്തിലെ സഹനടി മിഷ്തി ചക്രവര്‍ത്തിയും രംഗത്തെത്തിയതോടെ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 

ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, ആലിയ ഭട്ട്, രണ്‍വീര്‍ സിംഗ്, അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍ തുടങ്ങിയവര്‍ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിനെതിരെ ശക്തമായ രീതിയില്‍ അപലപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

''ഇവിടം നിറയെ കാടല്ലേ, കാട്ടില്‍ നിറയെ ജിറാഫല്ലേ. വഴിയില്‍ നിറയെ കടയല്ലേ? ഹക്കുണ മത്താത്ത''

രം​ഗണ്ണന്റെയും പിള്ളരുടെയും 'അർമ്മാദം'; ആവേശത്തിലെ പുതിയ വിഡിയോ ​ഗാനം പുറത്ത്

കൊല്ലത്ത് ഇടിമിന്നലേറ്റ് 65കാരന്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്