ചലച്ചിത്രം

റാണി മുഖര്‍ജി മടങ്ങിവരുന്നു: തിരിച്ചുവരവ് മര്‍ദാനിയുടെ രണ്ടാം പതിപ്പിലൂടെ

സമകാലിക മലയാളം ഡെസ്ക്

രിടവേളയ്ക്ക് ശേഷം റാണി മുഖര്‍ജി ബോളിവുഡിലേക്ക് മടങ്ങിവരുന്നു. 2014ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം മര്‍ദാനിയുടെ രണ്ടാം പതിപ്പിലൂടെയാണ് തിരിച്ചു വരവ്. മര്‍ദാനിയുടെ ആദ്യഭാഗത്തില്‍ റാണി മുഖര്‍ജി ഇന്‍പെക്ടര്‍ ആയാണ് വേഷമിട്ടത്. രണ്ടാം ഭാഗത്തില്‍ റാണി എസ്പിയായിരിക്കും.

ചിത്രത്തിന്റെ ഷൂട്ടിങ് മാര്‍ച്ച് 18 ഓടെ ആരംഭിക്കും. ശിവാനിയായി വീണ്ടുമെത്തുന്നതിന്റെ ത്രില്ലിലാണ് റാണിയും. റഫ് ലുക്കിലായിരിക്കും ചിത്രത്തില്‍ റാണി പ്രത്യക്ഷപ്പെടുക. 21 വയസുകാരനായ വില്ലനെയാണ് റാണിയുടെ ശിവാനി എന്ന കഥാപാത്രം നേരിടുന്നത്. ക്രൂരനായ, മനുഷ്യത്വമില്ലാത്ത വ്യക്തിയാണ് ഇയാള്‍. ചിത്രം ഒരു കംപ്ലീറ്റ് ത്രില്ലറായിരിക്കുമെന്ന് മര്‍ദാനി 2വിന്റെ അണിയറ പ്രവര്‍ത്തകരിലൊരാള്‍ പറഞ്ഞു.

റാണിയുടെ വിവാഹത്തിന് ശേഷം റിലീസ് ചെയ്ത ചിത്രമായിരുന്നു മര്‍ദാനി. താഹിര്‍ രാജ് ഭാസിന്‍ ആയിരുന്നു ചിത്രത്തില്‍ വില്ലനായെത്തിയത്. പ്രദീപ് സര്‍ക്കാര്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് ആദിത്യ ചോപ്രയായിരുന്നു. രണ്ടാം ഭാഗത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത് ഗോപി പുത്രന്‍ ആണ്. ഗോപിയുടെ കഥയായിരുന്നു ആദ്യ ഭാഗം.

റാണി മുഖര്‍ജി അവസാനമായി അഭിനയിച്ച ചിത്രം 2018ല്‍ പുറത്തിറങ്ങിയ ഹിച്ച്കിയാണ്. പിന്നീട് ഷാരൂഖ് ഖാന്റെ സീറോയില്‍ അതിഥി താരമായുമെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?