ചലച്ചിത്രം

'ചില ഫ്‌ളാഷ്ബാക്കുകള്‍ ഉറക്കം കെടുത്തും'; ആരാധകരുടെ വരികള്‍കൊണ്ട് കഥ പറഞ്ഞ് അര്‍ച്ചനാ കവി (വിഡിയോ) 

സമകാലിക മലയാളം ഡെസ്ക്

രാധകര്‍ പങ്കുവച്ച വരികള്‍ ചേര്‍ത്ത് പുതിയ പരീക്ഷണം പുറത്തിറക്കിയിരിക്കുകയാണ് നടി അര്‍ച്ചനാ കവി. 'ഇറ്റ്‌സ് യുവര്‍ ലൈന്‍! റീ കാപ്‌ച്ചേര്‍ഡ്' എന്ന പേരില്‍ പുറത്തിറക്കിയ വിഡിയോയില്‍ അര്‍ച്ചന തന്നെയാണ് അഭിനയിച്ചിരിക്കുന്നത്. 

കുറച്ചുനാള്‍ മുമ്പ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ആരാധകരോട് അവര്‍ക്ക് അപ്പോള്‍ മനസില്‍ തോന്നുന്ന കാര്യം എന്താണെന്ന് പങ്കുവയ്ക്കാന്‍ അര്‍ച്ചന ആവശ്യപ്പെട്ടിരുന്നു. ഒരുപാട് പേര്‍ താരത്തിന്റെ പോസ്റ്റിനോട് പ്രതികരിക്കുകയും ചെയ്തു. ഇങ്ങനെ കിട്ടിയ വാചകങ്ങള്‍ കോര്‍ത്തിണക്കി അതിനെ ഒരു കഥയാക്കുകയായിരുന്നു അര്‍ച്ചനയും കൂട്ടരും. 

എട്ട് മിനിറ്റോളം ദൈര്‍ഘ്യമുള്ള വിഡിയോയിലാണ് ഈ കഥ പറയുന്നത്. പ്രണയം നഷ്ടപ്പെടുത്തിയ കാമുകിയെയാണ് വിഡിയോയില്‍ കാണാന്‍ കഴിയുക. അഭിഷേക് നായര്‍ സംവിധാനവും വൈഷ്ണവ് ബി എസ് ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി