ചലച്ചിത്രം

ശ്രീദേവിയുടെ സാരി ലേലം ചെയ്യാന്‍ ബോണി കപൂര്‍; ലേലത്തിന് വെക്കുന്നത് ശ്രീദേവിയുടെ ഏറ്റവും പ്രീയപ്പെട്ട സാരി

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരറാണി ശ്രീദേവിയുടെ സാരി ലേലത്തിന് വെക്കാന്‍ ഒരുങ്ങി ഭര്‍ത്താവ് ബോണി കപൂര്‍. താരത്തിന്റെ ഒന്നാം ചരമവാര്‍ഷികത്തിന്റെ ഭാഗമായാണ് സാരി ലേലത്തിന് വെക്കുന്നത്. ശ്രീദേവിയുടെ ഏറ്റവും പ്രീയപ്പെട്ട സാരികളില്‍ ഒന്നാണ് ബോണി കപൂര്‍ ലേലം ചെയ്യാന്‍ ഒരുങ്ങുന്നത്. ഇതില്‍ നിന്ന് ലഭിക്കുന്ന പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 

ശ്രീദേവിക്ക് ഏറ്റവും പ്രിയങ്കരമായ 'കോട്ട' സാരികളില്‍ ഒന്ന് വെബ്‌സൈറ്റിലൂടെയാണ് ലേലത്തിന് വെച്ചിരിക്കുന്നത്. 40,000 രൂപയില്‍ നിന്നാണ് ലേലം ആരംഭിച്ചിരിക്കുന്നത്.  ഇപ്പോള്‍ തന്നെ ലേലത്തുക 45,000 രൂപ മറിടന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സാരിയുടെ ലേലത്തില്‍ നിന്ന് ലഭിക്കുന്ന തുക സ്ത്രീകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന കണ്‍സേണ്‍ ഇന്ത്യ ഫൗണ്ടേഷന് നല്‍കാനാണ് തീരുമാനം.

കഴിഞ്ഞ ദിവസം ശ്രീദേവിയുടെ ചെന്നൈയിലുള്ള വസതിയില്‍ വച്ച് പ്രത്യേക പൂജകളും കുടുംബാംഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ബോണി കപൂര്‍, മക്കളായ ജാന്‍വി, ഖുഷി സഹോദരന്‍ അനില്‍ കപൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 2018 ഫെബ്രുവരി 24നാണ് ദുബായില്‍ വച്ച് ശ്രീദേവി അന്തരിച്ചത്. അനന്തിരവന്റെ വിവാഹാഘോഷങ്ങള്‍ക്കായി ദുബായിലെത്തിയ താരത്തെ ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം