ചലച്ചിത്രം

ആ മെസേജുകള്‍ക്കും ഫോണ്‍വിളികള്‍ക്കും പിന്നില്‍ ഞാനല്ല, മുന്നറിയിപ്പുമായി അനുരാഗ് കശ്യപ്  

സമകാലിക മലയാളം ഡെസ്ക്

വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് തന്റെ പേരിൽ സ്ത്രീകളുമായി സൗഹൃദങ്ങൾ സ്ഥാപിക്കുന്നവരെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ബോളിവുഡ് സംവിധായകനും നിർമാതാവുമായ അനുരാഗ് കശ്യപ്. തനിക്ക് ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലെന്നും തന്റെ പേരിൽ നിരവധി വ്യാജ അക്കൗണ്ടുകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  

ഇത്തരം വ്യാജ അക്കൗണ്ടുകൾ ഉപയോ​ഗിച്ച് ചിലർ താനാണെന്ന വ്യാജേന സ്ത്രീകളുമായി ഓൺലൈൻ സൗഹൃദങ്ങൾ സ്ഥാപിക്കുകയും വിദേശ നമ്പറുകളിൽ നിന്ന് അവരെ വിളിച്ച് ശല്യപ്പെടുത്തുകയും ചെയ്യുന്നതായി അറിവു ലഭിച്ചെന്ന് അനുരാഗ് കശ്യപ് പറയുന്നു. ഇത്തരം വ്യാജ അക്കൗണ്ടുകളുടെ സ്ക്രീൻഷോട്ട് സഹിതം പുറത്തിവിട്ടാണ് അനുരാ​ഗ് മുന്നറിയിപ്പുമായെത്തിയത്. തന്റെ ഔദ്യോ​ഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അനുരാ​ഗ് ഇത് പുറത്തുവിട്ടത്. 

ഇത്തരം അക്കൗണ്ടുകൾ എത്രയും വേഗം ബ്ലോക്ക് ചെയ്യണമെന്നും അതിനെക്കുറിച്ച് റിപ്പോർട്ട് ചെയ്യണമെന്നും അനുരാ​ഗ് ട്വീറ്റിൽ കുറിച്ചു. താൻ ഇതേക്കുറിച്ച് സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്നും അനുരാ​ഗ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി