ചലച്ചിത്രം

പ്രിയയോടുള്ള ഇഷ്ടക്കേട് കൊണ്ട് ചിത്രത്തെ വെറുക്കരുത്; അഡാര്‍ ലവിന്റെ സംവിധായകന്‍ പറയുന്നു (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പുതിയ ക്ലൈമാക്‌സുമായി നാളെ തിയേറ്ററിലെത്തുന്ന അഡാര്‍ ലവിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ ഒമര്‍ ലുലു. ചെറിയ കുട്ടികളെ ഉപയോഗിച്ച് ഇത്തരമൊരു സിനിമ ചെയ്യുമ്പോള്‍ പരിമിതിയുണ്ടായിരുന്നു. പ്രിയയോടുള്ള ഇഷ്ടക്കേടുകൊണ്ട് ചിത്രത്തെ വെറുക്കരുത്. ഇവരൊക്കെ ചെറിയ കുട്ടികളല്ലേ? പ്രിയ മാത്രമല്ല വേറെ എത്രയോ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. അവരെല്ലാം പുതുമുഖങ്ങളാണെന്നും ഒമര്‍ ലുലു പറഞ്ഞു. പോരായ്മകളെ നിങ്ങള്‍ ക്ഷമിക്കുക. ഹാപ്പി വെഡ്ഡിങിനെക്കാളും ചങ്ക്‌സിനെക്കാളും എനിക്ക് ഏറെ ഇഷ്ടപ്പെട്ട ചിത്രമാണ് അഡാറ് ലൗവ്. അത്രയേറെ ചിത്രത്തിനായി കഷ്ടപ്പെട്ടിട്ടുണ്ടെന്നും ഒമര്‍ ലുലു പറഞ്ഞു.

ഒമര്‍ ലുലുവിന്റെ വാക്കുകള്‍

''പുതിയ ക്ലൈമാക്‌സ് നാളെ എത്തും. ക്ലൈമാക്‌സിനെ സംബന്ധിച്ചായിരുന്നു പലര്‍ക്കും വിയോജിപ്പ്.  സങ്കടകരമായ അവസാനം ആര്‍ക്കും ഇഷ്ടപ്പെട്ടിട്ടില്ല. പ്രേക്ഷകരുടെ ആവശ്യപ്രകാരമാണ് ക്ലൈമാക്‌സ് മാറ്റാന്‍ തീരുമാനിച്ചത്. നാളെ മുതല്‍ ചിത്രം ഹാപ്പി എന്‍ഡിങ് ആണ്.

ഒറ്റദിവസം കൊണ്ടാണ് ക്ലൈമാക്‌സ് ചിത്രീകരിച്ചിരിക്കുന്നത്. ഉറങ്ങാതെ വളരെ കഷ്ടപ്പെട്ടാണ് ഈ രംഗം പൂര്‍ത്തിയാക്കിയത്. എന്നെ സംബന്ധിച്ചടത്തോളം 'എന്റെ ബാഹുബലി'യായിരുന്നു ഈ സിനിമ. എനിക്ക് ഇത്രയൊക്കെയേ ചെയ്യാന്‍ അറിയൂ. തമിഴിലും തെലുങ്കിലുമൊക്കെ ചിത്രം നന്നായി വരുന്നുണ്ടെന്ന് കേള്‍ക്കുന്നു. 

സിഐഡി മൂസയിലെ ക്യാപ്റ്റന്‍ രാജുവിന്റെ അവസ്ഥയാണ് ഇപ്പോള്‍ എനിക്ക്, എന്റെ വണ്ടി ഞാന്‍ തന്നെ തള്ളേണ്ടി വരുന്നു. ആരെങ്കിലുമൊക്കെ പിന്തുണയ്ക്കൂ. നിങ്ങള്‍ എല്ലാവരും നാളെ അഡാറ് ലവ് തിയറ്ററുകളിലെത്തി കാണണം. പുതിയ ക്ലൈമാക്‌സ് നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമെന്ന് തന്നെയാണ് വിശ്വാസമെന്ന് ഒമര്‍ ലുലു പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

സ്വര്‍ണ വിലയില്‍ വര്‍ധന, പവന് 80 രൂപ ഉയര്‍ന്നു