ചലച്ചിത്രം

അജ്ഞാത ശവത്തെ ഏറ്റെടുത്ത് ഹര്‍ത്താല്‍ നടത്തിയത് അറിഞ്ഞിരുന്നോ? ശ്യാം പുഷ്‌കരന് ഹരീഷ് പേരടിയുടെ മറുപടി

സമകാലിക മലയാളം ഡെസ്ക്

ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒരുങ്ങിയ സന്ദേശം സിനിമ നല്‍കിയ സന്ദേശവുമായി യോജിപ്പില്ലെന്ന തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്റെ വാക്കുകള്‍ക്ക് മറുപടിയുമായി നടന്‍ ഹരീഷ് പേരടി. ഒരു അജ്ഞാത ശവത്തെ ഏറ്റെടുത്ത് ഇവിടെ ഈ വര്‍ഷം ഒരു ഹര്‍ത്താല്‍ നടത്തത് ശ്യാം പുഷ്‌കരന്‍ അറിഞ്ഞില്ലേയെന്നും, അതാണ് സന്ദേശം സിനിമയുടെ രാഷ്ട്രീയം എന്നുമാണ് ഹരീഷ് പേരടിയുടെ പ്രതികരണം. 

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരീഷ് പേരടിയുടെ മറുപടി. ശബരിമല വിഷയം കത്തി നില്‍ക്കുന്ന സമയത്ത് സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപിയുടെ സമരപന്തലിനടുത്ത് വെച്ച് വേണുഗോപാലന്‍ നായര്‍ എന്നൊരാള്‍ തീകൊളുത്തി ആത്മഹത്യ ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ബിജെപി ഹര്‍ത്താല്‍ ആചരിച്ചതിനെ ചൂണ്ടിയാണ് ഹരീഷ് പേരടിയുടെ വാക്കുകള്‍. 

വിദ്യാര്‍ഥി രാഷ്ട്രീയത്തോട് തനിക്ക് യോജിപ്പാണെന്നും, വിദ്യാര്‍ഥി രാഷ്ട്രീയത്തോട് എതിര് നിലപാട് സ്വീകരിക്കുന്ന സിനിമയാണ് സന്ദേശമെന്നുമാണ് ശ്യാം പുഷ്‌കരന്‍ പറഞ്ഞത്.ഇത് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. മലയാളത്തിന്റെ നിത്യഹരിത സിനിമകളില്‍ ഒന്നായിട്ടാണ് സന്ദേശത്തെ വിലയിരുത്തുന്നത്. ശ്യാം പുഷ്‌കരനോട് യോജിച്ചും എതിര്‍ത്തും ഫേസ്ബുക്കില്‍ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു