ചലച്ചിത്രം

ദിലീപിനെ നിര്‍ദേശിച്ചത് മോഹന്‍ലാല്‍: തുറന്നുപറഞ്ഞ് അജുവര്‍ഗീസ് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും നടന്‍ ദിലീപും ആദ്യമായി ഒന്നിക്കുന്ന കോടതി സമക്ഷം ബാലന്‍ വക്കീല്‍ നാളെ പ്രദര്‍ശനത്തിന് എത്തുകയാണ്. മംമ്ത മോഹന്‍ദാസ്, പ്രിയാ ആനന്ദ്, അജു വര്‍ഗീസ്, സുരാജ്, സിദ്ധീഖ്, ഹാരിഷ് ഉത്തമന്‍, രഞ്ജി പണിക്കര്‍, ദിനേഷ് പണിക്കര്‍ അടക്കം വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നടന്‍ അജു വര്‍ഗീസ് നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് കഥ കേട്ട ശേഷം ലാലേട്ടനാണ്  ചിത്രത്തിലെ നായകനായി ദിലീപിനെ നിര്‍ദേശിച്ചത് എന്ന്  ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് അജുവര്‍ഗീസ് വെളിപ്പെടുത്തിയത്. 

ബാലകൃഷ്ണന്‍ എന്ന സംസാരവൈകല്യമുളള വക്കീലായാണ് ചിത്രത്തില്‍ ദിലീപ് എത്തുന്നത്. മംമ്ത മോഹന്‍ദാസാണ് ദിലീപിന്റെ നായിക. കോമഡി, െ്രെകം, ത്രില്ലര്‍, ആക്ഷന്‍ എല്ലാം ഉള്‍പ്പെടുത്തിയ ഒരു ഫാമിലി എന്റര്‍ടൈനറാണ് ചിത്രം. ഗോപീ സുന്ദറും രാഹുല്‍ രാജും ചേര്‍ന്നാണ് ചിത്രത്തില്‍ സംഗീതം നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ ആക്ഷന്‍ നിര്‍വഹിക്കുന്നത് റാം ലക്ഷ്മണ്‍, സ്റ്റണ്ട് ഷിവ, മാഹിയ ശശി, സുപ്രീം സുന്ദര്‍ എന്നിവരാണ്. അഖില്‍ ജോര്‍ജ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഷമീര്‍ മുഹമ്മദ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്