ചലച്ചിത്രം

അവസാനം അവള്‍ക്ക് നീതി ലഭിക്കുമോ?; ഫ്രാങ്കോ മുളയ്ക്കല്‍ കഥയും സിനിമയാകുന്നു, ട്രെയിലര്‍ കാണാം 

സമകാലിക മലയാളം ഡെസ്ക്

ലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഉയര്‍ന്ന ലൈംഗീക ആരോപണവും കന്യാസ്ത്രീ സമരവും പ്രമേയമാക്കി സിനിമ ഒരുങ്ങുന്നു. ‘ദ ഡാര്‍ക്ക് ഷേയ്ഡ്സ് ഓഫ് ആന്‍ എയ്ഞ്ചല്‍ ആന്‍ ഷെപ്പേര്‍ഡ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. മൂന്നര മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറാണ് അണിയറപ്രവർത്തകർ പുറത്തിവിട്ടിട്ടുള്ളത്. 

ഇലന്ദര്‍ രൂപതാ മെത്രാന്‍ ചാക്കോ മുളയ്ക്കല്‍ കേസ് എന്നാണ് ട്രെയിലറിൽ സംഭവത്തെ വിവരിക്കുന്നത്. ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നതും സംവിധാനം നിർവഹിച്ചിരിക്കുന്നതും ആന്റോ ഇലഞ്ഞിയാണ്. കവേലില്‍ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയുടെ ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയായതായാണ് ലഭിക്കുന്ന വിവരം. മൂന്ന് ഭാഷകളിലാണ് ചിത്രം ഒരുക്കുന്നത്. 

തമിഴ് സംവിധായകൻ രാംദാസ് രാമസ്വാമി ചിത്രത്തിൽ ഒരു പ്രധാന വേഷം കൈക‌ാര്യം ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ രണ്ടാംഘട്ട ഷൂട്ടിംഗ് ഡല്‍ഹിയിലും ജലന്ധറിലുമായി മാര്‍ച്ച് അവസാന വാരം നടക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി