ചലച്ചിത്രം

'ദിലീപ് പോയതോടെ കഷ്ടകാലം തുടങ്ങിയോ? പടമൊന്നും ഇല്ലല്ലോ'; ആക്ഷേപിച്ച ആള്‍ക്ക് മറുപടിയുമായി നമിത പ്രമോദ്

സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍ മീഡിയയിലൂടെ പരിഹസിച്ചയാള്‍ക്ക് ചുട്ടമറുപടി കൊടുത്ത് നടി നമിതാ പ്രമോദ്. ദിലീപ് പോയതോടെ കഷ്ടകാലം തുടങ്ങിയോ എന്നായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് കമന്റായി ഒരാള്‍ ചോദിച്ചത്. ഈ കമന്റ് കണ്ട് താരം മിണ്ടാതെ ഇരുന്നില്ല. കമന്റിട്ട ആളുടെ പ്രൊഫൈലില്‍ കേറി നോക്കി അതേ നാണയത്തിലായിരുന്നു താരത്തിന്റെ മറുപടി. 

ദിലീപ് പോയതോടെ നിന്റെ കഷ്ടകാലം തുടങ്ങിയോ? ഇപ്പോള്‍ പടം ഒന്നും ഇല്ല അല്ലേ എന്നായിരുന്നു ഇയാളുടെ ചോദ്യം. അധികം വൈകുന്നതിന് മുന്‍പ് താരത്തിന്റെ മറുപടിയും എത്തി. ചേട്ടന്റെ പ്രൊഫൈല്‍ കണ്ടപ്പോള്‍ മനസിലായി ചേട്ടന്റെ പ്രശ്‌നം എന്താണമെന്ന്. ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം!! വയ്യ അല്ലേ. ഏഹ് ഏഹ്'. 

ഇതോടെ നിരവധി പേരാണ് താരത്തിന്റെ പിന്തുണയുമായി രംഗത്തെത്തിയത്. ഇങ്ങനെയുള്ളവര്‍ക്ക് കുറച്ചു കൂടുതല്‍ മറുപടി കൊടുക്കണം എന്നാണ് ആരാധകര്‍ പറയുന്നത്. പരിഹസിക്കാന്‍ വരുന്നവര്‍ക്ക് ഇതുപോലുള്ള മറുപടികൊടുത്താല്‍ പിന്നെ മിണ്ടാന്‍ വരില്ല എന്നാണ് ആരാധകര്‍ പറയുന്നത്. 

ദിലീപ് നായകനായി എത്തിയ കമ്മാരസംഭവത്തിലാണ് നമിത അവസാനമായി നായികയായി എത്തിയത്. കഴിഞ്ഞ വര്‍ഷം ഈ ചിത്രം മാത്രമാണ് താരത്തിന്റേതായി പുറത്തിറങ്ങിയത്. ഇനി വരുന്ന അടുത്ത ചിത്രവും ദിലീപിനൊപ്പമാകും. ഈ വര്‍ഷം ദിലീപ് നായകനായി എത്തുന്ന പ്രൊഫസര്‍ ഡിങ്കനില്‍ മാത്രമാണ് കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്. ഇതുവരെ നാല് ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി