ചലച്ചിത്രം

'ഒന്നും മിണ്ടാതെ ഒരു മുറിയില്‍ മണിക്കൂറുകളോളം ഞങ്ങള്‍ക്ക് ഒന്നിച്ചിരിക്കാം'; 20 വര്‍ഷങ്ങള്‍ പിന്നിട്ട ദാമ്പത്യ വിജയത്തിന് കാരണം ഇത്, തുറന്നുപറഞ്ഞ് അജയ്  

സമകാലിക മലയാളം ഡെസ്ക്

ടന്‍ അജയ് ദേവ്ഗണും നടി കജോളും വിവാഹത്തിന്റെ 20-ാം വാര്‍ഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. ആഘോഷങ്ങള്‍ പൊടിപൊടിക്കുന്നതിന് മുമ്പ് വിജയകരമായ ഇരുവരുടെയും ദാമ്പത്യത്തിന്റെ രഹസ്യം തുറന്നുപറഞ്ഞിരിക്കുകയാണ് അജയ്. 

'എറ്റവും നല്ല കാര്യമെന്താണെന്ന് ചോദിച്ചാല്‍ നമ്മള്‍ എന്താണോ അതില്‍ നിന്ന് മാറാന്‍ ഞങ്ങള്‍ ഇരുവരും പരസ്പരം ആവശ്യപ്പെട്ടിട്ടില്ല. അവള്‍ക്ക് കുറച്ച് സ്‌പേസ് വേണമെന്ന് തോന്നിയാല്‍ അതെടുക്കാം, അതുപോലെ എനിക്ക് ഒരല്‍പം സ്‌പേസ് വേണമെന്ന് തോന്നിയാല്‍ അവള്‍ ഒരിക്കലും തരാതിരുന്നിട്ടുമില്ല.ഒരു മുറിയില്‍ ഒന്നും ചെയ്യാതെ മണിക്കൂറുകളോളം ഞങ്ങള്‍ക്ക് ഒന്നിച്ചിരിക്കാനാകും. തമ്മില്‍ സംസാരിക്കുന്നില്ലല്ലോ എന്നോര്‍ത്തുപോലും ഞങ്ങള്‍ അപ്പോള്‍ അസ്വസ്ഥപ്പെടില്ല', അജയ് പറഞ്ഞു. 

തമ്മില്‍ എന്തും പറയാനാകുന്ന ഒരു ബോണ്ട് തങ്ങള്‍ക്കിടയിലുണ്ടെന്നും വീട്ടില്‍ പോലും വളരെ ചില്‍ഡ് ഔട്ട് കപ്പിള്‍ ആണ് താനും കജോളുമെന്നും അജയ് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി