ചലച്ചിത്രം

ഈ അവാര്‍ഡ് ചരിത്ര ദുരന്തം; ഗ്രീന്‍ ബുക്കിന് മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ നല്‍കിയതിനെതിരേ രൂക്ഷ വിമര്‍ശനം

സമകാലിക മലയാളം ഡെസ്ക്

സ്‌കര്‍ പ്രഖ്യാപനത്തിന് പിന്നാലെ വിവാദം. മികച്ച ചിത്രമായി ഗ്രീന്‍ ബുക്കിനെ തെരഞ്ഞെടുത്തതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ദ ഫേവറേറ്റും റോമയും നേടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇതിനെ മറികടന്ന് ഗ്രീന്‍ ബുക്കിനെ തെരഞ്ഞെടുത്തതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലും ചിത്രത്തിനെതിരേ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ഓസ്‌കര്‍ നേടുന്ന ഏറ്റവും മോശം സിനിമയായാണ് ലോസ് ആഞ്ജലീസ് ടൈംസ് ഗ്രീന്‍ബുക്കിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

അവാര്‍ഡ് പ്രഖ്യാപിച്ചതിന് പിന്നാലെ ബ്ലാക്ലാന്‍സ്മാന്‍ എന്ന ചിത്രം ഒരുക്കിയ സംവിധായകന്‍ സ്‌പൈക്ക് ലീ ഡോള്‍ബി തിയേറ്ററില്‍ നിന്ന് പ്രതിഷേധ സൂചകമായി ഇറങ്ങിപ്പോകാന്‍ ശ്രമിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.  മികച്ച ചിത്രത്തിനുള്ള നാമനിര്‍ദ്ദേശ പട്ടികയില്‍ ബ്ലാക്ലാന്‍സ്മാനും ഉള്‍പ്പെട്ടിരുന്നു. ഏതാനും സിനിമാ നിരൂപകരും ഈ തീരുമാനത്തിനെതിരേ രംഗത്ത് വന്നിട്ടുണ്ട്. ഇതൊരു ദുരന്തമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

പീറ്റര്‍ ഫാരിലി സംവിധാനം ചെയ്ത ഗ്രീന്‍ബുക്ക് മുന്ന് പുരസ്‌കാരങ്ങളാണ് നേടിയത്. വംശവെറിക്കാരുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു ഇറ്റാലിയന്‍ ബൗണ്‍സറെ വാടകയ്‌ക്കെടുത്ത് യാത്ര പുറപ്പെടുന്ന ഡോ. ഡൊണാള്‍ഡ് ഷര്‍ലി എന്ന ആഫ്രിക്കന്‍ വംശജനായ പിയാനിസ്റ്റിന്റെ കഥയാണ് ഗ്രീന്‍ ബുക്കിന്റെ ഇതിവൃത്തം. മികച്ച സഹനടനുള്ള പുരസ്‌കാരവും ഒറിജിനല്‍ സ്‌ക്രീന്‍ പ്ലേയ്ക്കുള്ള പുരസ്‌കാരവും ചിത്രം നേടിയിരുന്നു. മറ്റ് പുരസ്‌കാരങ്ങളെക്കുറിച്ച് വിമര്‍ശനം ഉയരുന്നില്ലെങ്കിലും മികച്ച ചിത്രമായി ഗ്രീന്‍ ബുക്കിനെ തെരഞ്ഞെടുത്തതിലാണ് പ്രതിഷേധം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി