ചലച്ചിത്രം

'പെണ്‍കുട്ടികളെ നല്ല ഭാര്യമാരാകാന്‍ പഠിപ്പിക്കും, എന്നാല്‍ അവര്‍ക്കു പറ്റിയ നല്ല ഭര്‍ത്താക്കന്മാര്‍ ഉണ്ടാകുന്നില്ല'; ജയപ്രദ

സമകാലിക മലയാളം ഡെസ്ക്

ണ്‍കുട്ടികളെ നല്ല ഭര്‍ത്താക്കന്മാരാക്കി മാറ്റാന്‍ ഇന്ത്യന്‍ സമൂഹത്തിന് കഴിയുന്നില്ലെന്ന് നടി ജയപ്രദ. 'പെണ്‍കുട്ടികളെ ഭാവിയിലെ നല്ല ഭാര്യമാരായി വളര്‍ത്തിയെടുക്കാന്‍ സമൂഹം വര്‍ഷങ്ങളോളം പരിശ്രമിക്കുന്നുണ്ട്. എന്നാല്‍ അവര്‍ക്ക് പറ്റിയ നല്ല ഭര്‍ത്താക്കന്‍മാരായി പുരുഷന്‍മാരെ വളര്‍ത്തിയെടുക്കുന്നതില്‍ സമൂഹം പരാജയപ്പെട്ടു. ഭര്‍ത്താവ് എങ്ങനെയായാലും അവരെ അങ്ങനെ തന്നെ അംഗീകരിക്കണം എന്നാണ് പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന ഉപദേശം' ജയപ്രദ പറഞ്ഞു. 

ഇപ്പോള്‍ പെര്‍ഫക്റ്റ് പതി എന്ന ഹിന്ദി സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം. ജയപ്രദയുടെ ആദ്യത്തെ സീരിയല്‍ ആണ് ഇത്. ഇതില്‍ അമ്മയായും അമ്മായിഅമ്മയായും താരം എത്തുന്നുണ്ട്. മാതാപിതാക്കള്‍ മക്കളെ മനസിലാക്കണം എന്നാല്‍ മകന്റെ എല്ലാ തെറ്റുകളും കണ്ണുമടച്ച് ക്ഷമിക്കരുതെന്നും ജയപ്രദ കൂട്ടിച്ചേര്‍ത്തു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി