ചലച്ചിത്രം

ജാക്കി ചാന്റെ സെക്‌സ് സീന്‍ ടിവിയില്‍; ഇറാനില്‍ ടെലിവിഷന്‍ മേധാവിയെ പുറത്താക്കി

സമകാലിക മലയാളം ഡെസ്ക്

ടെഹ്‌റാന്‍; ആക്ഷന്‍ കിങ് ജാക്കി ചാന്‍ സിനിമയിലെ സെക്‌സ് സീന്‍ ടിവിയില്‍ കാണിച്ചതിന് ടെലിവിഷന്‍ മേധാവിയുടെ ജോലി തെറിച്ചു. സ്ത്രീയും പുരുഷനും സ്‌ക്രീനില്‍ കൈകൊടുക്കുന്നതുപോലും പ്രശ്‌നമുള്ള ഇറാനിലാണ് സംഭവം. സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ ശക്തമായിട്ടിരിക്കെയാണ് ജാക്കി ചാന്റെ സെക്‌സ് രംഗങ്ങള്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചത്. ഇറാന്റെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ ഐആര്‍ഐബിയാണ് പ്രാദേശിക മേധാവിക്കെതിരേ നടപടിയെടുത്തത്. 

ഇറാനിലെ കിഷ് ഐലന്‍ഡിലെ പ്രാദേശിക ടിവി സ്റ്റേഷനാണ് അബദ്ധത്തില്‍ അശ്ലീല രംഗങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിച്ചത്. സിനിമയില്‍ ഒരു ലൈംഗിക തൊഴിലാളിയുമായി സെക്‌സില്‍ ഏര്‍പ്പെടുന്ന ജാക്കി ചാന്റെ രംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇത് കണ്ടതോടെ ടിവി പ്രേക്ഷകര്‍ ഞെട്ടി. ടെവിഷനില്‍ വന്ന സെക്‌സ് സീനിന്റെ ക്ലിപ്പിങ് ഓണ്‍ലൈനില്‍ പ്രചരിക്കാന്‍ തുടങ്ങി. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അധികൃതര്‍ ടെലിവിഷന്‍ മേധാവിക്കെതിരേ നടപടിയെടുത്തത്. ഐആര്‍ഐബിയുടെ നിയമങ്ങള്‍ക്ക് എതിരാണ് എന്നാരോപിച്ചാണ് ജോലിയില്‍ നിന്ന് പുറത്താക്കിയത്. 

എന്നാല്‍ ഇതിനെതിരേ രൂക്ഷ വിമര്‍ശനം ഉയരുന്നുണ്ട്. കഴിഞ്ഞ ആഴ്ച ടെഹ്‌റാനിലെ അസാദ് യൂണിവേഴ്‌സിറ്റിയിലെ പത്ത് വിദ്യാര്‍ത്ഥികള്‍ ബസ് അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പേരില്‍ ഒരാള്‍ക്കെതിരേ പോലും നടപടി എടുക്കാതെ ഒരു രംഗം ടിവിയില്‍ കാണിച്ചതിന് ഒരാളുടെ ജോലി തെറിപ്പിച്ചത് എന്തിനാണെന്നാണ് വിമര്‍ശകരുടെ ചോദ്യം.

അതിനിടെ ഐആര്‍ഐബി ടിവി അവതാരകന്റെ തമാശ എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ്. ലൈംഗിക തൊഴിലാളിയായി അഭിനയിച്ച സ്ത്രീയെ ജാക്കി ചാന്‍ വിവാഹം കഴിച്ചെന്ന് അടിക്കുറിപ്പ് കാണിച്ചിരുന്നെങ്കില്‍ ഇത് വിവാദമാകില്ലായിരുന്നു എന്നാണ് അവതാരകന്‍ പറഞ്ഞത്. ഇതിന് മുന്‍പ് ഒരു സ്ത്രീയും പുരുഷനും കൈപിടിച്ച് പോകുന്ന രംഗത്തില്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഇവര്‍ വിവാഹിതരായി എന്ന് എഴുതിക്കാണിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം