ചലച്ചിത്രം

'എന്നും പെങ്ങളായി കൂടെയുണ്ടാകും'; ശ്രീശാന്തിനായി ദീപികയുടെ വികാരനിര്‍ഭരമായ കുറിപ്പ് 

സമകാലിക മലയാളം ഡെസ്ക്

ല്‍മാന്‍ ഖാന്‍ അവതാരകനായെത്തുന്ന പ്രമുഖ റിയാലിറ്റി ഷോ ബിഗ് ബോസ് 12-ാം സീസണ്‍ അവസാനിച്ചെങ്കിലും ശ്രീ-ദീപിക ആരാധകരുടെ ആവേശം ഒട്ടും ചോര്‍ന്നിട്ടില്ല. മത്സരത്തിന്റെ ആദ്യാവസാനം ഒന്നിച്ചു നിന്ന ഇരുവരും ഫിനാലെ വേദിയിലും കൈകോര്‍ത്ത് നിന്നതാണ് ആരാധകരുടെ മനസ്സുനിറയെ. ദീപികയും ഈ ആവേശത്തില്‍ നിന്ന് ഒട്ടും പുറത്തുകടന്നിട്ടില്ലെന്നാണ് താരത്തിന്റെ ഏറ്റവും പുതിയ കുറിപ്പിലെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. 

ശ്രീയോടൊപ്പം ഫിനാലെ വേദിയില്‍ അവസാന മത്സരാര്‍ത്ഥികളായി വേദിയില്‍ നിന്നത് തന്നെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നിമിഷമാണെന്നാണ് ദീപികയുടെ വാക്കുകള്‍. ഒപ്പം നിന്നതിന് ശ്രീശാന്തിന് നന്ദി പറഞ്ഞ ദീപിക എല്ലാ ഘട്ടത്തിലും ഒപ്പമുണ്ടായിരുന്നതാണ് ഇരുവരുടെയും കരുത്തെന്നും കുറിച്ചു. ബിഗ് ബോസ് വീട്ടില്‍ ഒന്നിച്ച് ചിലവിട്ട സമയവും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചതുമെല്ലാം ഇപ്പോളെ തനിക്ക് മിസ് ചെയ്ത് തുടങ്ങിയെന്നും താരം കുറിച്ചു. ജീവിതത്തില്‍ എന്നും സഹോദരിയായി ഒപ്പമുണ്ടാകുമെന്ന് കുറിച്ചാണ് കുറിപ്പ് അവസാനിപ്പിച്ചത്. 

ഷോയില്‍ ശ്രീയെ ഏറ്റവുമധികം പിന്തുണച്ച മത്സരാര്‍ത്ഥിയാണ് ദീപിക. ഇരുവര്‍ക്കുമിടയിലെ സഹോദരി സഹോദര ബന്ധം വളരെയധികം ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ശ്രീയെ ഭായി എന്ന് വിളിച്ചാണ് ദീപിക അഭിസംബോധന ചെയ്തിരുന്നത്. ദീപികയ്ക്കായി ശ്രീശാന്ത് ടാസ്‌കുകളില്‍ നടത്തിയ വിട്ടുവീഴ്ചകളും വാര്‍ത്തയായിരുന്നു. മത്സരത്തില്‍ ദീപികയാണ് വിജയിയായത്. രണ്ടാം സ്ഥാനം ശ്രീശാന്ത് സ്വന്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്