ചലച്ചിത്രം

കെജിഎഫ് നായകന്‍ യാഷ് അടക്കം കന്നഡ സൂപ്പര്‍ താരങ്ങളുടെ വീട്ടില്‍ റെയ്ഡ്

സമകാലിക മലയാളം ഡെസ്ക്


ബംഗലൂരു : കര്‍ണാടകയില്‍ സിനിമാ നിര്‍മ്മാതാക്കളുടെയും താരങ്ങളുടെയും വീടുകളില്‍ റെയ്ഡ്. അന്തരിച്ച സൂപ്പര്‍ സ്റ്റാര്‍ രാജ്കുമാറിന്റെ മക്കളായ ശിവ്‌രാജ് കുമാര്‍, പുനീത് രാജ്കുമാര്‍, കന്നഡയില്‍ ബോക്‌സ്ഓഫീസ് റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുന്ന കെജിഎഫ് എന്ന ചിത്രത്തിലെ നായകന്‍ യാഷ്, സുധീപ് തുടങ്ങിയ മുന്‍നിര താരങ്ങളുടെ വീടുകളിലാണ് ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടന്നത്. 

റോക്ക്‌ലൈന്‍ വെങ്കടേഷ്, സിആര്‍ മനോഹര്‍, വിജയ് കിരങ്ങദുരു, ജയന്ന എന്നീ വന്‍കിട നിര്‍മ്മാതാക്കളുടെയും വീടുകളില്‍ റെയ്ഡ് നടന്നു. ഇതടക്കം 23 കേന്ദ്രങ്ങളില്‍ 200 ഓളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.

കെജിഎഫ് എന്ന സിനിമയുടെ നിര്‍മ്മാതാവാണ് വിജയ് കിരങ്ങദുരു. ഹാട്രിക് സ്റ്റാര്‍ എന്നറിയപ്പെടുന്ന ശിവ്‌രാജ്കുമാര്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി എസ് ബംഗാരപ്പയുടെ മരുമകനാണ്. താന്‍ തെറ്റായി എന്തെങ്കിലും ചെയ്തതായി കരുതുന്നില്ലെന്ന്, റെയ്ഡ് നടപടികളോട് നടന്‍ സുധീപ് പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!