ചലച്ചിത്രം

ബ്രിട്ടോ കാലത്തിന് തോല്‍പ്പിക്കാനാവാത്ത സഖാവെന്ന് മഞ്ജു വാര്യര്‍; കമന്റ് പ്രളയം, പാര്‍ട്ടി മാറ്റിപ്പറയരുതെന്ന് ട്രോള്‍

സമകാലിക മലയാളം ഡെസ്ക്


ര്‍ക്കാര്‍ നേതൃത്വം നല്‍കിയ വനിത മതിലിന് നടി മഞ്ജു വാര്യര്‍ പിന്തുണ പിന്‍വലിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മഞ്ജു വനിത മതിലില്‍ പങ്കെടുക്കില്ലെന്ന് നിലപാടെടുത്തത്. ഇതോടെ താരത്തെ വിമര്‍ശിച്ച് നിരവധിപേര്‍ രംഗത്തെത്തി. 

കഴിഞ്ഞ ദിവസം സൈമണ്‍ ബ്രിട്ടോ മരിച്ചപ്പോള്‍ മഞ്ജു വാര്യര്‍ ഫേയ്‌സ്ബു്കകില്‍ അനുശോചന കുറിപ്പിട്ടിരുന്നു. 'കാലത്തിന് തോല്പിക്കാനാകാത്ത സഖാവാണ് സൈമണ്‍ ബ്രിട്ടോ. ഒരു കത്തിമുനയ്ക്ക് തളര്‍ത്തി കളയാനാകാത്ത കരുത്ത്. മരിക്കില്ല, മനസുകളില്‍ ജീവിക്കും. വിട....' എന്ന് പറഞ്ഞായിരുന്നു പോസ്റ്റ്. എന്നാല്‍ ഇതിന് താഴെ നിരവധി ഇടത് സഹയാത്രികരാണ് വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. 

സഖാവ് സൈമണ്‍ ബ്രിട്ടോ സിപിഎം കാരനാണെന്നും പാര്‍ട്ടി അറിയാതെയാണ് അനുശോചനകുറിപ്പ് പോസ്റ്റ് ചെയ്തത് എന്ന് പറഞ്ഞ് വരുമോ എന്നുമാണ് വിമര്‍ശകരുടെ ചോദ്യം. സഖാവ് ശക്തമായ നിലപാടുള്ള വ്യക്തിയായിരുന്നെന്നും താങ്കളെപ്പോലെ നിലപാട് ഇല്ലാത്ത വ്യക്തിയല്ലെന്നും അവര്‍ ഓര്‍മിപ്പിക്കുന്നുണ്ട്. വനിത മതിലിന്റെ വിജയവും പോസ്റ്റിന് താഴെ ആഘോഷിക്കപ്പെടുന്നുണ്ട്. വനിത മതില്‍ ടിവിയില്‍ കണ്ട് ക്ഷീണിച്ച് ഇരിക്കുകയായിരിക്കും, കുറച്ചു കഞ്ഞിയെടുക്കട്ടേ എന്നാണ് ഒരു കമന്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'

ഡാ.. ദര്‍ശാ ഇറങ്ങിവാടാ പട്ടി..!; സിംഹത്തെ വെല്ലുവിളിച്ച് ചാക്കോച്ചൻ, ചിരിപ്പിച്ച് '​ഗർർർ' ടീസർ

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും

'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍