ചലച്ചിത്രം

'ഞാന്‍ സിംഗിള്‍ മദര്‍ ആണ്, ഭര്‍ത്താവ് ഇപ്പോള്‍ എന്റെ നല്ല സുഹൃത്ത്', സ്വകാര്യതകള്‍ പരസ്യപ്പെടുത്തുന്നതില്‍ സന്തോഷമുണ്ടായിട്ടല്ല, ക്ഷമ നശിച്ചിട്ടാണ്: ആര്യ 

സമകാലിക മലയാളം ഡെസ്ക്

മൂഹമാധ്യമങ്ങളില്‍ സാന്നിധ്യമറിയിക്കുന്ന താരങ്ങളില്‍ ശ്രദ്ധേയയാണ് ടെലിവിഷന്‍ അവതാരകയും നടിയുമായ ആര്യ. ആരാധകരുമായി നിരന്തരം വിശേഷങ്ങള്‍ പങ്കുവയ്ക്കുകയും ലൈവിലെത്തി അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയുമൊക്കെ ആര്യയുടെ പതിവുകളാണ്. എന്നാല്‍ ഈ ദിവസങ്ങള്‍ ആരാധകരിന്‍ നിന്ന് അതിരുകടന്ന ചോദ്യങ്ങളാണ് ആര്യയ്ക്ക് നേരിടേണ്ടിവന്നത്. സ്വകാര്യ ജീവിതത്തിലേക്ക് ചുഴിഞ്ഞ് നോക്കാനുള്ള താത്പര്യം ആര്യക്ക് മുന്നില്‍ പുറത്തെടുത്തവര്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടിയാണ് താരം നല്‍കിയതും. 

ഇന്‍സ്റ്റഗ്രാം ചാറ്റില്‍ താരത്തോട് കന്യകയാണോ എന്ന് ചോദിച്ച ആരാധകന് മറുപടിയായി മകളെ ചുംബിക്കുന്ന ചിത്രമാണ് ആര്യ നല്‍കിയത്. ഇപ്പോഴിതാ ഭര്‍ത്താവുമൊത്തുള്ള വേര്‍പിരിയലിനെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് താരം മറ്റൊരു പോസ്റ്റ് കുറിച്ചിരിക്കുന്നു.  

ഇത്തരത്തിലൊരു പോസ്റ്റ് കുറിക്കേണ്ടിവരുമെന്ന് ഒരിക്കല്‍പോലും കരുതിയിട്ടില്ലെന്നും പക്ഷെ ആളുകള്‍ തന്റെ സ്വകാര്യ ജീവിതത്തിലേക്ക് അമിതമായി കടക്കുന്നതുകൊണ്ടാണ് ഇതെല്ലാം പറയുന്നതെന്നും കുറിച്ചാണ് ആര്യ തുടങ്ങുന്നത്. ഓരേ ചോദ്യം തന്നെ ആവര്‍ത്തിച്ച് കേട്ട് ക്ഷമ നശിച്ചതുകൊണ്ടാണ് അവസാനമായി ഒരിക്കല്‍കൂടി ഇത് വിശദീകരിക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് താന്‍ ഒരു സിംഗിള്‍ മദര്‍ ആണെന്ന് ആര്യ എഴുതി. 'അതായത് ഞാനും എന്റെ ഭര്‍ത്താവും പിരിഞ്ഞിട്ട് കുലച്ച് കാലമായി. വളരെ നല്ല സുഹൃത്തുക്കളാണ് ഇപ്പോള്‍ ഞങ്ങള്‍. ഞങ്ങള്‍ ഒന്നിച്ചാണ് മകളുടെ കാര്യങ്ങള്‍ നോക്കുന്നത്. അവള്‍ക്ക് ഞങ്ങള്‍ എന്നും ഏറ്റവും മികച്ച മാതാപിതാക്കളായിരിക്കും', ആര്യ കുറിച്ചു. മകളുടെ അച്ഛന്റെ സ്വകാര്യതയെ താന്‍ മാനിക്കുന്നെന്നും അതുകൊണ്ട് അദ്ദേഹത്തെ പോസ്റ്റില്‍ ടാഗ് ചെയ്യുന്നില്ലെന്നും ആര്യ കുറിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി