ചലച്ചിത്രം

ഇത് സലീം കുമാറിനുള്ള സമ്മാനം; ബാർബർ ബാലന്റെ പാട്ട് പാടി വിദേശ സംഗീതഞ്ജന്‍  

സമകാലിക മലയാളം ഡെസ്ക്

ടൻ സലീം കുമാറിന് വിദേശ സംഗീതഞ്ജന്‍ ഗ്രേഡി ലോങ്ങ് നൽകിയ സ്നേഹോപഹാരമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ശ്രീനിവാസൻ, സലീം കുമാർ, മമ്മൂട്ടി തുടങ്ങിയവരഭിനയിച്ച കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലെ 'വ്യത്യസ്തനാമൊരു' എന്ന ​ഗാനം ആലപിക്കുന്നതിന്റെ വിഡിയോയാണ് ഗ്രേഡി സലീമിനായി നൽകിയ സമ്മാനം. 

'ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി' എന്ന ചിത്രത്തിലൂടെ ആദ്യമായി മലയാള സിനിമയിൽ വേഷമിടുകയാണ് ​​ഗ്രേഡി. ചിത്രത്തിൽ ഒന്നിച്ച് അഭിനയിച്ച സലീമിനെ നേരിൽ കാണാൻ കഴിയാതിരുന്നതിന്റെ സങ്കടവും  ​ഗ്രേഡി വിഡിയോയിൽ പങ്കുവയ്ക്കുന്നുണ്ട്. ചിത്രത്തിന്റെ ഡബ്ബിങ്ങിനായി ഒന്നിച്ചുണ്ടായിരുന്നെങ്കിലും നേരിൽ കാണാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറയുന്നു. 

ഗ്രേഡി പാടുന്ന വീഡിയോ സലീം കുമാര്‍ തന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു. വിഡിയോ ഇതിനോടകം നിരവധി ആളുകളാണ് ഷെയർ ചെയ്തത്. ഫേസ്ബുക്കിൽ തന്നെ മുപ്പതിനായിരത്തോളം ആളുകൾ കണ്ടുകഴിഞ്ഞ‌ വിഡിയോ 500ലധികം പേർ ഷെയർ ചെയ്തിട്ടുമുണ്ട്. 

ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി'. ചിത്രം അടുത്ത മാസം തീയറ്ററുകളിലെത്തും. 

ജെറി അമല്‍ദേവിനു മുന്നില്‍  സ്റ്റേജ് ഷോയ്ക്കിടെ ആയിരം കണ്ണുമായി എന്ന ഗാനം പാടി ഇതിനുമുൻപും  ഗ്രേഡി ശ്രദ്ധ നേടിയിട്ടുണ്ട്. ഇത് കൂടാതെ കേരളവുമായി മറ്റൊരു ബന്ധം കൂടെ ഇദ്ദേഹത്തിനുണ്ട്. ഭാര്യ സുജ പാരീസ് മലയാളിയാണ്. ഇരുവരും കുടുംബമായി കേരളത്തിലാണ് താമസിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

'പെണ്ണായി പെറ്റ പുള്ളെ...'; ഗോപി സുന്ദറിന്റെ സംഗീതം, 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; കൊല്ലത്ത് ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകനും ഗുരുതരാവസ്ഥയില്‍

'ഗുഡ് ടച്ചും ബാഡ് ടച്ചും' അറിയാം, എന്നാല്‍ 'വെര്‍ച്വല്‍ ടച്ച്?' പഠിപ്പിക്കണം: ഡല്‍ഹി ഹൈക്കോടതി

ഇനി പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്