ചലച്ചിത്രം

വിവാഹിതയായെന്ന വാര്‍ത്ത വാസ്തവ വിരുദ്ധം; തുറന്ന് പറഞ്ഞ് മലയാളി നടി; നടനെ ചീത്തവിളിച്ച് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

തമിഴകത്തെ പ്രിയതാരമാണ് മലയാളിയായ ഓവിയ. നടിയെ പ്രിയതാരമാക്കിയത് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയാണ്.  ഷോ കഴിയുമ്പോഴേക്കും ഓവിയ ആര്‍മി എന്ന ഫാന്‍സ് അസോസിയേഷന്‍ പോലും രൂപപ്പെട്ടു.
 
മറ്റൊരു മത്സരാര്‍ത്ഥിയായ ആരവിനോട് തനിക്ക് പ്രണയമാണെന്നും അതിനാല്‍ ഇനി തുടരുന്നില്ലെന്നും പ്രഖ്യാപിച്ച് ഓവിയ ഷോ വിട്ടപ്പോള്‍ ആരാധകര്‍ തകര്‍ന്നുപോയി. ആരവിനെ ഷോയിലെ വിജയിയാക്കിയത് ഓവിയയുടെ പ്രണയവും വിവാദങ്ങളും നല്‍കിയ പ്രശസ്തിയാണെന്ന് പരിഹാസമുയര്‍ന്നപ്പോള്‍ എല്ലാം നിഷേധിച്ച് ആരവ് രംഗത്ത് വന്നിരുന്നു.തനിക്ക് ഓവിയയോട് സൗഹൃദം മാത്രമേ തോന്നിയിട്ടുള്ളൂ എന്നാണ് ആരവ് അന്ന് പറഞ്ഞത്. മാത്രമല്ല യാഥാസ്ഥിക ചുറ്റുപാടില്‍ ജീവിയ്ക്കുന്ന തന്റെ മാതാപിതാക്കളെ ഗോസിപ്പുകള്‍ മാനസികമായി തകര്‍ത്തുവെന്നും ആരവ് വ്യക്തമാക്കി. 
 
പിന്നീട് മാസങ്ങള്‍ക്ക് ശേഷം ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു. ബാങ്കോങ്കില്‍ നിന്നുള്ള ഈ ചിത്രങ്ങള്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നുള്ള സൂചനകളാണ് നല്‍കുന്നതെന്ന് കോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടും ചെയ്തു.ഓവിയയും ആരവും വിവാഹിതരായെന്നും അതല്ല ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലാണെന്നും വാര്‍ത്തകള്‍ പരന്നു. എന്നാല്‍ ഇപ്പോള്‍ കേട്ട വാര്‍ത്തകളൊന്നും സത്യമല്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഓവിയ. താനും ആരവും തമ്മില്‍ സൗഹൃദത്തിനപ്പുറം മറ്റൊന്നുമില്ലെന്നാണ് അടുത്തിടെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഓവിയ വ്യക്തമാക്കിയത്.
 
'ഞാനും ആരവും തമ്മില്‍ സൗഹൃദത്തിനപ്പുറം മറ്റൊരു ബന്ധവുമില്ല. ആരവ് എന്റെ നല്ല സുഹൃത്താണ്. ഞങ്ങള്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ആണെന്നും വിവാഹിതരായി എന്നുമുള്ള വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്'. ഓവിയ പറഞ്ഞു 
 
ഇതോടെ തങ്ങളെ ഇത്ര നാളും പറ്റിച്ചതിന് ആരവിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ ആരാധകരുടെ ചീത്തവിളിയാണ്. സിനിമകളില്‍ അവസരങ്ങള്‍ ആയപ്പോള്‍ ഓവിയയെ ഉപേക്ഷിച്ചതാണെന്നാണ് ഓവിയയുടെ ആരാധകര്‍ ആരോപിക്കുന്നത്. ഓവിയ ശരിക്കും ആരവിനെ പ്രണയിക്കുന്നുണ്ടെന്നും ബിഗ് സ്‌ക്രീനിലെത്താന്‍ എന്ത് ചെയ്യാനും ആരവ് തയ്യാറാണെന്നും ഓവിയയെ പറ്റിച്ചതാണെന്നും ഇവര്‍ ആരോപിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!