ചലച്ചിത്രം

എങ്ക വീട്ട് മാപ്പിളൈയും അബര്‍നദിയുമെല്ലാം പഴങ്കഥ: ആര്യയ്ക്ക് വേറെ കല്ല്യാണമോ?

സമകാലിക മലയാളം ഡെസ്ക്

ഭാവി വധുവിനെ കണ്ടെത്താന്‍ എന്ന പേരില്‍ നടന്‍ ആര്യ നടത്തിയ റിയാലിറ്റി ഷോ 'എങ്ക വീട്ട് മാപ്പിളൈ' തെന്നിന്ത്യന്‍ ടെലിവിഷന്‍ രംഗത്ത് നിരവധി വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. പരിപാടിയുടെ എല്ലാ എപ്പിസോഡുകളും കഴിഞ്ഞിട്ടും അതിന്റെ വിവാദം മാത്രം കെട്ടടങ്ങിയിരുന്നില്ല. 

ആര്യയെ വിവാഹം കഴിക്കാനായി 'എങ്ക വീട്ട് മാപ്പിളൈ' എന്ന ഷോയുടെ ഫൈനലിലെത്തിയത് മൂന്ന് പെണ്‍കുട്ടികളായിരുന്നു. എന്നാല്‍ ഇവരെ ആരെയും തിരഞ്ഞെടുക്കാതെ ആര്യ പിന്മാറിയത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴി വച്ചത്. ഷോയിലെ ഏറ്റവുമധികം പിന്തുണ ലഭിച്ച മത്സരാര്‍ത്ഥിയായ അബര്‍നദി താന്‍ എന്ത് വന്നാലും ആര്യയെ മാത്രമേ വിവാഹം ചെയ്യൂ എന്ന നിലപാടില്‍ ഉറച്ചു നിന്നിട്ടും പോലും ആര്യ തിരിഞ്ഞ് നോക്കിയില്ല.  

ഷോ അവസാനിച്ച അന്ന് മുതല്‍ ആര്യയുടെ വിവാഹ വാര്‍ത്തയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോള്‍ ആര്യയുടെ വിവാഹ വാര്‍ത്തകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. എന്നാല്‍, റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥികള്‍ ആരെയും തന്നെ അല്ല ആര്യ വിവാഹം കഴിക്കാന്‍ പോകുന്നത്. 

നടി സയ്യേഷയാണ് ആര്യയുടെ വധുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സയ്യേഷയുമായി ആര്യയുടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഗജിനികാന്ത് എന്ന ചിത്രത്തില്‍ ആര്യയുടെ നായികയായിരുന്നു സയ്യേഷ. 

തുടര്‍ന്ന് സൗഹൃദത്തിലായ താരങ്ങള്‍ വൈകാതെ പ്രണത്തില്‍ ആവുകയായിരുന്നുവെന്നും ഉടനെ തന്നെ വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സയ്യേഷയുടെ അമ്മയെ ആര്യ കണ്ടിരുന്നുവെന്നും ഇരുകൂട്ടര്‍ക്കും ബോധ്യമായതോടെ വിവാഹ കാര്യങ്ങള്‍ എളുപ്പത്തിലാക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

മോഹന്‍ലാലും സൂര്യയും ഒന്നിച്ചെത്തുന്ന കാപ്പന്‍ എന്ന ചിത്രത്തിലാണ് ആര്യയും സയ്യേഷയും ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി