ചലച്ചിത്രം

ഏതാണ് ആ സുന്ദരി...? ഗോൾഡൻ ഗ്ലോബ് പുരസ്കാര വിതരണ ചടങ്ങിലെ 'ഫിജി വാട്ടർ ഗേൾ' തരം​ഗമാകുന്നു

സമകാലിക മലയാളം ഡെസ്ക്

ലോസ് ആഞ്ജലസ്: ചലച്ചിത്ര-ടെലിവിഷന്‍ രംഗത്തെ മികച്ച താരങ്ങൾക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാര വിതരണ ചടങ്ങിൽ ഹോളിവുഡിലെ പ്രശസ്തരായ നിരവധി താരങ്ങളാണ് എത്തിയത്. പരിപാടിയിൽ പങ്കെടുക്കുന്നതിനു മുൻപ് റെഡ് കാർപ്പറ്റിൽ വച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ താരങ്ങളൊന്നും മറന്നില്ല. 

എന്നാൽ, ഇത്തവണ ചടങ്ങിൽ താരമായത് ഹോളിവുഡ് നടികളൊന്നുമായിരുന്നില്ല എന്നുമാത്രം. താരങ്ങൾ റെഡ് കാർപ്പറ്റിൽ വച്ച് എടുത്ത മിക്ക ഫോട്ടോകളിലും മറ്റൊരാളും കൂടി ഉൾപ്പെട്ടിരുന്നു. ചിത്രങ്ങൾക്ക് പുറകിലായി നീല ഉടുപ്പിട്ട് വെള്ളക്കുപ്പിയുമായി നിൽക്കുന്ന അതിസുന്ദരിയായ യുവതിയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഈ സുന്ദരി ആരാണെന്ന് ആർക്കും അറിയില്ല. ഒന്നു മാത്രമാണ് പരിപാടിയിലെത്തുന്ന അതിഥികൾക്ക് അറിയാവുന്നത്. വെള്ളം വിതരണം ചെയ്യുന്നവരുടെ കൂട്ടത്തിലെ പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായി മാറിയത്. 

പേര് ആറിയാത്ത ആ സുന്ദരിക്ക് സാമൂഹിക മാധ്യമങ്ങൾ ഒരു പേരും നൽകി 'ഫിജി വാട്ടർ ഗേൾ'. ഈ വർഷത്തെ ആദ്യത്തെ 'മീം' എന്ന് ഓസ്ട്രേലിയൻ ഫാഷൻ മാസിക മാരി ക്ലയർ ചിത്രങ്ങൾ പങ്കുവച്ച് സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു. ചില ചിത്രങ്ങളിൽ അറിഞ്ഞുകൊണ്ടും ചിലതിൽ വളരെ യാദൃശ്ചികമായുമാണ് യുവതി പോസ് ചെയ്തിരിക്കുന്നത്. ഏതായാലും വാട്ടർ ​ഗേൾ ആരെണെന്നറിയാനുള്ള നെട്ടോട്ടത്തിലാണ് സോഷ്യൽ മീഡിയ. അജ്ഞാത സുന്ദരിയെ ട്രോളൻമാരും വെറുതെ വിട്ടിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍