ചലച്ചിത്രം

'കിടന്ന കിടപ്പില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും നയന്‍താരയ്ക്ക് കഴിഞ്ഞില്ല, ആംബുലന്‍സ് വിളിച്ച് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു'

സമകാലിക മലയാളം ഡെസ്ക്

ലേഡി സൂപ്പര്‍സ്റ്റാര്‍ ആരാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ, നയന്‍താര. തെന്നിന്ത്യയില്‍ നയന്‍സ് കഴിഞ്ഞിട്ടേയുള്ളൂ മറ്റൊരു നടി. എന്നാല്‍ അത്ര എളുപ്പത്തില്‍ അല്ല നയന്‍താര സൂപ്പര്‍സ്റ്റാര്‍ പദവി കൈയടക്കിയത്. രൂക്ഷ വിമര്‍ശനും വിലക്കുമെല്ലാം താരത്തിന് നേരിടേണ്ടതായി വന്നു. അഭിനയത്തോടുള്ള അടങ്ങാത്ത ആവേശം കൊണ്ട് മാത്രമാണ് നയന്‍താര സിനിമയില്‍ പിടിച്ചുനിന്നത്. തന്റെ കഥാപാത്രത്തിന്റെ പെര്‍ഫക്ഷനുവേണ്ടി എത്ര കഷ്ടപ്പെടാനും താരം തയാറാവും. നയന്‍താരയുടെ ഡെഡിക്കേഷന്‍ വ്യക്തമാക്കുന്ന അനുഭവം പങ്കുവെക്കുകയാണ് താരത്തിന്റെ പുതിയ ചിത്രം ഐറയുടെ ഡാന്‍സ് കൊറിയോഗ്രാഫര്‍ വിജി മാസ്റ്റര്‍.

ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് കുസേലന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയുണ്ടായ ഒരു സംഭവത്തെക്കുറിച്ച് പറഞ്ഞത്. തുടര്‍ച്ചയായ ഷൂട്ടിങ്ങിന്റെ ഫലമായി നയന്‍താര ബോധരഹിതയായെന്നും എഴുന്നേല്‍ക്കാന്‍ പോലും ശേഷിയില്ലാതെ കിടന്ന താരത്തെ ആംബുലന്‍സ് വരുത്തിയാണ് ഹോസ്പിറ്റലില്‍ എത്തിച്ചതെന്നുമാണ് വിജി പറയുന്നത്. തമിഴിലും തെലുങ്കിലുമായി മാറി മാറി വിശ്രമമില്ലാതെ പണിയെടുത്തതാണ് ക്ഷീണത്തിന് കാരണമായത് എന്നാണ് അവര്‍ പറയുന്നത്. 

'ഞാനന്ന് ബൃന്ദ മാസ്റ്ററുടെ അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു. ചെന്നൈയില്‍ വിശാല്‍- നയന്‍താര ചിത്രം സത്യത്തിന്റെ ഷൂട്ടിങ്ങിന് ശേഷം ഹൈെ്രെദാബാദില്‍ കുസേലന്റെ സെറ്റിലേക്ക് പോയി. ഞാനും ബൃന്ദ മാസ്റ്ററും സെറ്റിലേക്കും നയന്‍ മാം മെയ്ക്ക്പ്പ് ചെയ്യാനുമായി പോയി. കുറച്ച് കഴിഞ്ഞപ്പോള്‍ ഒരു കോള്‍. നയന്‍ മാമിന് കുറച്ച് സീരിയസ് ആണെന്നും പറഞ്ഞ്. എന്നോട് ഒന്ന് പോയി നോക്കാന്‍ ബൃന്ദ മാസ്റ്റര്‍ പറഞ്ഞു. 

ഞാന്‍ ചെന്ന് നോക്കുമ്പോള്‍ അവിടെ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. നയന്‍താര മാമിന് കിടന്ന കിടപ്പില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല. ഉടനെ തന്നെ ആംബുലന്‍സ് വരുത്തി ആശുപത്രിയിലേക്കെത്തിക്കുകയായിരുന്നു. അന്ന് മാമിനൊപ്പം മുഴുവന്‍ സമയവും ഞാന്‍ ഉണ്ടായിരുന്നു. തമിഴിലും തെലുങ്കിലുമായി മാറി മാറി വിശ്രമമില്ലാതെ പണിയെടുത്തതാണ് മാമിന്റെ ക്ഷീണത്തിന് കാരണമായത്'. വിജി വ്യക്തമാക്കി. 

പുതിയ ചിത്രം ഐറയില്‍ ഇരട്ടവേഷത്തിലാണ് നയന്‍സ് എത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസര്‍ ആരാധകര്‍ ആവേശത്തോടെയണ് സ്വീകരിച്ചത്. ചിത്രത്തില്‍ ഗംഭീരപ്രകടനമാണ് താരം കാഴ്ചവെക്കുന്നതെന്നും ചിലരംഗങ്ങളിലെ നയന്‍സിന്റെ പ്രകടനം കണ്ട് കണ്ണ് നിറഞ്ഞുപോയെന്നുമാണ് താരം പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ