ചലച്ചിത്രം

ഗോള്‍ഡന്‍ ഗ്ലോബില്‍ തിളങ്ങി റോമ; മികച്ച സംവിധായകന്‍ ഉള്‍പ്പടെ രണ്ട് പുരസ്‌കാരങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

76 മത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഡ്രാമ വിഭാഗത്തില്‍ ബൊഹേമിയന്‍ റപ്‌സോഡിയാണ് മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് സ്വന്തമാക്കിയത്. കോമഡി മ്യൂസിക്കല്‍ വിഭാഗത്തില്‍ ഗ്രീന്‍ ബുക്ക് അവാര്‍ഡിന് അര്‍ഹമായി. മികച്ച തിരക്കഥയ്ക്ക് ഉള്‍പ്പടെ മൂന്ന് പുരസ്‌കാരങ്ങളാണ് ഗ്രീന്‍ ബുക്ക് നേടിയത്. ചലച്ചിത്രമേളകളില്‍ വലിയ ശ്രദ്ധ നേടിയ റോമയാണ് മികച്ച വിദേശ ചിത്രം. ചിത്രത്തിന്റെ സംവിധായകന്‍ അല്‍ഫോന്‍സോ ക്വാറോണിന് മികച്ച സംവിധായകനുള്ള പുരസ്‌കാരവും ലഭിച്ചു. 

ഡ്രാമ വിഭാഗത്തില്‍ ഗ്ലെന്‍ ക്ലോസാണ് മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയത്. ദി വൈഫ് എന്ന സിനിമയിലെ അഭിനയത്തിനായിരുന്നു പുരസ്‌കാരം. ബൊഹേമിയന്‍ റപ്‌സോഡിയിലെ അഭിനയത്തിന് റാമി മാലെക്കിന് മികച്ച നടനുള്ള അവാര്‍ഡും ലഭിച്ചു. കോമഡി, മ്യൂസിക്കല്‍ വിഭാഗത്തില്‍ ക്രിസ്്റ്റിയന്‍ ബാലെയാണ് മികച്ച നടന്‍. വൈസ് എന്ന ചിത്രത്തിനാണ് പുരസ്‌കാരം. ദി ഫേവറേറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഒലീവിയ കോള്‍മാനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയത്. 

മികച്ച ഗാനത്തിനുള്ള  പുരസ്‌കാരം പ്രശസ്ത പോപ് ഗായിക ലേഡി ഗാഗ നേടി. എ സ്റ്റാര്‍ ഈസ് ബോണ്‍ എന്ന ചിത്രത്തിലെ ഷാലോ എന്ന ഗാനത്തിനാണ് പുരസ്‌ക്കാരം. മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്‌ക്കാരം മാര്‍വെല്‍സ് സ്റ്റുഡിയോസിന്റെ സ്‌പൈഡര്‍മാന്‍ ഇന്റു ദ് സ്‌പൈഡര്‍വേഴ്‌സ്  സ്വന്തമാക്കി. പരിപാടിയുടെ അവതാരകയായി എത്തിയ നടി സാന്ദ്ര ഓ പുരസ്‌കാരത്തിന് അര്‍ഹയായി. കില്ലിങ് ഈവ് എന്ന ടെലിവിഷന്‍ സീരീസിനാണ് പുരസ്‌കാരം. കാലിഫോര്‍ണിയയിലെ ബിവര്‍ലി ഹിന്റണ്‍ ഹോട്ടലില്‍ വെച്ചായിരുന്നു പുരസ്‌കാര ചടങ്ങ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

അമേഠിയിലേക്ക് രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ഥി

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്