ചലച്ചിത്രം

ഒരേസമയം പതിനഞ്ച്  മലയാളം ചാനലില്‍; ചരിത്രം കുറിക്കാന്‍ പൃഥിരാജിന്റെ '9'

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: പൃഥിരാജിന്റെ പുതിയ ചിത്രം 9 നായി കാ്ത്തിരിക്കുകയാണ് ആരാധകര്‍. അതിനിടെ ട്രയിലര്‍ ചരിത്രമാക്കാന്‍ ഒരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഒരേ സമയം പതിനഞ്ച് ടെലിവിഷന്‍ ചാനലിലൂടെ പ്രദര്‍ശിപ്പിച്ചാണ് പുതിയ നേട്ടം കുറിക്കാനൊരുങ്ങുന്നത്. ജനുവരി 9ാം തിയതി രാത്രി 9 മണിക്ക് ട്രെയ്‌ലര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തും.

തന്റെ സമൂഹ മാധ്യമ പേജുകളിലൂടെയാണ് പൃഥ്വിരാജ് ഈ വിവരം പുറത്ത് വിട്ടത്. സമൂഹ മാധ്യമങ്ങളുടെ അതിപ്രസരമുള്ള ഇക്കാലത്ത് ഇത്തരത്തില്‍ ടെലിവിഷന്‍ വഴിയുള്ള ട്രെയ്‌ലര്‍ റിലീസിനെ പ്രശംസിച്ചു കൊണ്ട് നിരവധി പേര്‍ അഭിപ്രായവുമായി രംഗത്ത് വന്നു.

ജനൂസ് മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 100 ഡേയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിനു ശേഷം ജനൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സോണി പിക്‌ച്ചേഴ്‌സിനൊപ്പം പൃഥ്വിരാജ് ഫിലിംസും സംയുക്തമായി  നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആല്‍ബര്‍ട്ട് എന്ന ശാസ്ത്രജ്ഞന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്.പ്രകാശ് രാജ്, മംമ്ത മോഹന്‍ദാസ്, വാമിഖ ഖബ്ബി തുടങ്ങി വലിയൊരു താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍