ചലച്ചിത്രം

ശ്രീനിവാസന്‍ ആ പറഞ്ഞത് മോഹന്‍ലാലിനെ പറ്റിയല്ല;  ലാലിനെ കളിയാക്കാന്‍ അനുവദിക്കില്ലെന്ന് സത്യന്‍ അന്തിക്കാട്

സമകാലിക മലയാളം ഡെസ്ക്

മലയാളത്തിലെ ഹിറ്റുകളുടെ കൂട്ടുകെട്ടാണ് സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ ടീം. പതിനാറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇവരുടെ കൂട്ടുകെട്ടിലെത്തിയ 'ഞാന്‍  പ്രകാശന്‍' എന്ന ചിത്രം തീയേറ്ററില്‍ നിറഞ്ഞോടുകയാണ്. ഈ ടീമിനൊപ്പം മോഹന്‍ലാലും എത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. 

'ഞാന്‍ പ്രകാശന് വേണ്ടി അത്തരമൊരു ആലോചന നടത്തിയിരുന്നു. ശ്രീനിവാസനും ലാലും റെഡി ആയിരുന്നു. എന്നാല്‍ കഥ വന്നുചേര്‍ന്നത് ഒരു ചെറുപ്പക്കാരനിലാണ്. ആ കഥയ്ക്ക് ഏറ്റവും യോജിച്ച ആള്‍ ഫഹദ് ഫാസിലായിരുന്നു. എന്റെ വലിയ ആഗ്രഹമാണ് മൂവരും ഒന്നിച്ചൊരു ചിത്രമെന്നത്. അത് സംഭവിച്ചേക്കാം.

''മോഹന്‍ലാലും ശ്രീനിവാസനും തമ്മില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. തെറ്റിദ്ധാരണയാണത്.  വാട്‌സ്ആപ്പില്‍ അത്തരം പ്രചാരണങ്ങളൊക്കെ വന്നിട്ടുണ്ട്. ഈ സിനിമയിലുള്ള നിര്‍ദോഷമായ ഒരു തമാശ പോലും മോഹന്‍ലാലിനെ കളിയാക്കിയതാണെന്ന് പറഞ്ഞവരുണ്ട്, ശ്രീനിവാസന്‍ പറഞ്ഞാലും ലാലിനെ കളിയാക്കാന്‍ ഞാന്‍ സമ്മതിക്കില്ലല്ലോ. 

''ഫഹദിന്റെ കഥാപാത്രം 'വീട്ടില്‍ സ്വര്‍ണം വെച്ചിട്ടെന്തിന് എന്ന ഡയലോഗ് പറയുമ്പോള്‍ 'അതാ പറഞ്ഞവന്റെ വീട്ടിലുണ്ടാകും' എന്ന് ശ്രീനി മറുപടി നല്‍കുന്ന സീനുണ്ട്. അത് മോഹന്‍ലാലിനെ ഉദ്ദേശിച്ചാണ് എന്ന തരത്തിലൊക്കെയാണ് വ്യാഖാനിച്ചത്. മോഹന്‍ലാലിന്റെ ടാലന്റിന്റെ ആരാധകനാണ് ശ്രീനി, തിരിച്ചും അങ്ങനെ തന്നെയാണ് -സത്യന്‍ അന്തിക്കാട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍