ചലച്ചിത്രം

എന്റെ കടമ ആരാധകരെ സന്തോഷിപ്പിക്കല്‍; 'പേട്ട'യുടെ വിജയം സംവിധായകനും നിര്‍മാതാവിനും അവകാശപ്പെട്ടത്; രജനി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ പുതിയ സിനിമ 'പേട്ട' തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സിനിമയുടെ വിജയത്തിന്റെ ക്രെഡിറ്റ് സംവിധായകനും നിര്‍മാതാവിനുമാണെന്ന് രജനി പറയുന്നു.

എല്ലാവര്‍ക്കും തന്റെ പുതുവത്സര, പൊങ്കല്‍ ആശംസകള്‍ നേരുന്നതായി രജനി പറഞ്ഞു. പേട്ട എന്ന ഏറ്റവും പുതിയ ചിത്രം എല്ലാവര്‍ക്കും ഇഷ്ടമായതില്‍ വളരെ സന്തോഷമുണ്ട്. ചിത്രം വിജയിച്ചതിന്റെ എല്ലാ ക്രെഡിറ്റും നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സിനും സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിനുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കയില്‍ നിന്ന് മടങ്ങി വരവെ ചെന്നൈ വിമാനത്താവളത്തില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം തന്റെ ആഹ്ലാദം പങ്കിട്ടത്. 

ആരാധകരെ സന്തോഷിപ്പിക്കുകയാണ് തന്റെ ജോലി. അതാണ് പ്രധാനം. അവര്‍ ആസ്വദിക്കുന്നുണ്ടെങ്കില്‍ താനും സന്തോഷവാനാണ്. എന്റെ ഉള്ളിലെ നടനില്‍ നിന്ന് ഏറ്റവും മികച്ചത് പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ച സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിനാണ് ചിത്രം മികച്ചതായതിന്റെ എല്ലാ മേന്മകളും. 

സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കാര്‍ത്തിക് സുബ്ബരാജാണ് കഥയും സംവിധാനവും. രജനിക്കൊപ്പം വിജയ് സേതുപതി, സിമ്രാന്‍, തൃഷ, സംവിധായകന്‍ എം ശശികുമാര്‍, നവാസുദ്ദീന്‍ സിദ്ദിഖി, ബോബി സിംഹ തുടങ്ങിയ വമ്പന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം