ചലച്ചിത്രം

ഹർദികിനും രാഹുലിനും പിന്നാലെ ആ ചാറ്റ് ഷോ രൺവീറിനേയും തിരിഞ്ഞു കുത്തുന്നു; പത്ത് വർഷം മുൻപ് നടത്തിയ പരാമർശങ്ങൾ സ്ത്രീ വിരുദ്ധം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കോഫി വിത്ത് കരൺ ചാറ്റ് ഷോയിൽ ക്രിക്കറ്റ് താരങ്ങളായ കെഎല്‍ രാഹുലും ഹര്‍ദിക് പാണ്ഡ്യയും സ്ത്രീ വിരുദ്ധ പരാമർശം നടത്തിയതിന് ഏറെ വിമർശനങ്ങൾ നേരിടുകയാണ്. ഇപ്പോഴിതാ ഇതേ ചാറ്റ് ഷോയിൽ പത്ത് വർഷം മുൻപ് നടത്തിയ ചില പരാമർശങ്ങൾ ബോളിവുഡ് താരം രൺവീർ സിങിനെ തിരിഞ്ഞു കുത്തുന്നു.

10 വർഷങ്ങൾക്ക് മുൻപ് ചാറ്റ് ഷോ ആരംഭിച്ച് അതിന്റെ മൂന്നാം എപ്പിസോഡിൽ അതിഥിയായി എത്തിയപ്പോൾ രൺവീർ സിങ് പറഞ്ഞ പരാമർശങ്ങൾ സ്ത്രീ വിരുദ്ധമാണെന്ന വിമർശനങ്ങളുമായാണ് പലരും ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ആദ്യ സിനിമയായ ബാൻഡ് ബജാ ഭാരത് എന്ന സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനായാണ് രൺവീർ സിംഗും ബോളിവുഡ് താരവും ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ് ലിയുടെ ഭാര്യയുമായ അനുഷ്ക ശർമ്മയും കോഫി വിത്ത് കരണ്‍ ഷോയിൽ പങ്കെടുക്കുന്നത്. പഴയ എപ്പിസോഡിന്റെ ചില ഭാ​ഗങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 

അന്നത്തെ ആ ചാറ്റ് ഷോയ്ക്കിടെ അനുഷ്ക്കയെക്കുറിച്ചും കരീന കപൂറിനെക്കുറിച്ചും രൺവീർ സിങ് പറയുന്ന വിവാദ പരാമർശങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആ എപ്പിസോഡിൽ ഇരു താരങ്ങളെക്കുറിച്ചും രൺവീർ നടത്തുന്ന ചില കമന്റുകൾ  സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറി.

രൺവീറിന്റെ പരാമർശത്തിൽ ദേഷ്യം വന്ന അനുഷ്ക നടനെ അടിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. എന്നോട് നിങ്ങൾ ഇത്തരത്തിൽ സംസാരിക്കരുതെന്ന് പറഞ്ഞാണ് അനുഷ്ക രൺവീറിനെ അടിക്കുന്നത്. ബോളിവുഡ് താരം കരീന കപൂറിനെക്കുറിച്ചും വളരെ മോശം പരാമർശനങ്ങളാണ് താരം നടത്തിയതെന്ന് ആരാധകർ ഉന്നയിക്കുന്നു. 

ഹർദികിനും രാഹുലിനും പിന്നാലെ രൺവീറും ഇപ്പോൾ കടുത്ത വിമർശനങ്ങളാണ് നേരിടുന്നത്. സോഷ്യൽ മീഡിയയിൽ ചിലർ കോഹ് ലിയെ ട്രോളിയും കമന്റുകൾ പാസാക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

പ്രതിഷേധങ്ങള്‍ക്ക് താല്‍ക്കാലം വിട; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും

60 സര്‍വീസ് കൂടി; കൂടുതല്‍ നഗരങ്ങളിലേക്ക് സിയാലില്‍ നിന്ന് പറക്കാം, വിശദാംശങ്ങള്‍

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു