ചലച്ചിത്രം

പ്രതാപ് പോത്തന്റെ ആ കണ്ടെത്തല്‍ തെറ്റിയില്ല; അവര്‍ ഇന്ന് സിനിമയിലെ സൂപ്പര്‍ താരങ്ങളാണ്

സമകാലിക മലയാളം ഡെസ്ക്

സംവിധായകനായും നടനായും തിളങ്ങിയ വ്യക്തിയാണ് പ്രതാപ് പോത്തന്‍. പതിറ്റാണ്ടുകളായി അദ്ദേഹം സിനിമയില്‍ പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ തന്റെ കണ്ടെത്തല്‍ വിജയിച്ചതിന്റെ നിര്‍വൃതിയിലാണ് പ്രതാപ് പോത്തന്‍. കാര്‍ത്തിക് സുബ്ബരാജ്, ബോബി സിംഹ, വിജയ് സേതുപതി, രാജേഷ് മുരുഗേശന്‍, അല്‍ഫോണ്‍സ് പുത്രന്‍ എന്നിവര്‍ ഭാവിയിലെ താരങ്ങളായി മാറുമെന്ന തന്റെ അന്നത്തെ കണ്ടെത്തല്‍ സത്യമായി തീര്‍ന്നതിന്റെ സന്തോഷം അദ്ദേഹം മറച്ചുവെച്ചില്ല. 

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു തമിഴ് ചാനല്‍ സംപ്രേക്ഷണം ചെയ്ത റിയാലിറ്റി ഷോ ആയിരുന്നു 'നാളയ ഇയക്കുണര്‍' (നാളത്തെ സംവിധായകര്‍). സിനിമ മാത്രം സ്വപ്‌നം കണ്ടു നടക്കുന്ന യുവതലമുറയ്ക്ക് പ്രോത്സാഹനമായിരുന്നു പരിപാടി. പരിപാടിയുടെ വിധികര്‍ത്താക്കളില്‍ ഒരാള്‍ പ്രതാപ് പോത്തന്‍ ആയിരുന്നു.

അന്ന് അദ്ദേഹം അഞ്ചുപേരടങ്ങുന്ന ചെറുപ്പക്കാരുടെ ഒരു സംഘത്തെ ശ്രദ്ധിച്ചിരുന്നു. സിനിമയില്‍ അവര്‍ക്ക് ഒരു ഭാവിയുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.

അന്നത്തെ തന്റെ തീരുമാനം ഒട്ടും തെറ്റിയില്ല ഇന്നിപ്പോള്‍ മനസ്സിലാക്കുകയാണ് പ്രതാപ് പോത്തന്‍. ആ സംഘത്തിലെ എല്ലാവരും ഇന്നു സിനിമയില്‍ തിളങ്ങുകയാണ്. അതില്‍ അദ്ദേഹവും സന്തോഷവാനാണ്. ആ സംഘമാണ് കാര്‍ത്തിക് സുബ്ബരാജ്, ബോബി സിംഹ, വിജയ് സേതുപതി, രാജേഷ് മുരുഗേശന്‍, അല്‍ഫോണ്‍സ് പുത്രന്‍ എ്ന്നിവര്‍.

കാര്‍ത്തിക് സുബ്ബരാജിന്റെ േനതൃത്വത്തിലുള്ള സംഘമായിരുന്നു അന്ന് ആ റിയാലിറ്റി ഷോയില്‍ വിജയികളായത്. പ്രതാപ് പോത്തനാണ് ഈ ടീമിനെ തിരഞ്ഞെടുത്തതും.

രജനികാന്തിനെ നായകനാക്കി കാര്‍ത്തിക് സംവിധാനം ചെയ്ത പേട്ട വലിയ വിജയത്തിലേക്ക് കുതിക്കുമ്പോള്‍ പ്രതാപ് പോത്തന്റെ ഈ കുറിപ്പും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ