നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇമ്രാന് ഹാഷ്മി തനിക്കെതിരേ പറഞ്ഞ പരാമര്‍ശത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി ബോളിവുഡ് സൗന്ദര്യ റാണി ഐശ്വര്യ റായ്. ഫിലിം ഫെയറിന് നല്കിയ അഭിമുഖത്തിലാണ് താരം ഇമ്രാന്റെ പരാമര്‍ശം ഏറ്റവും വെറുപ്പുളവാക്കിയെന്ന് തുറന്നു പറഞ്ഞത്.
ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെടുന്ന പരിപാടിയായ കോഫി വിത്ത് കരണില്‍ നാല് വര്‍ഷം മുന്‍പാണ് വിവാദ പരാമര്‍ശമുണ്ടായത്. ഐശ്വര്യ പ്ലാസ്റ്റിക് ആണ് എന്നായിരുന്നു ഇമ്രാന്റെ പരാമര്‍ശം. സംഭവം വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് ഇമ്രാന് രംഗത്തെത്തിയിരുന്നു. നേരമ്പോക്കിന് വേണ്ടിയും പരിപാടിയില്‍ രസകരമായ ഉത്തരം നല്‍കുന്നവര്‍ക്കു വേണ്ടിയുള്ള സമ്മാനം കരസ്ഥമാക്കാന്‍ വേണ്ടിയുമാണ് അങ്ങനെ വിളിച്ചത് എന്നായിരുന്നു ഇമ്രാന് പറഞ്ഞത്.
എന്നാല്‍ ഇത് അത്ര തമാശയായി എടുക്കാന്‍ ഐശ്വര്യയ്ക്ക് കഴിഞ്ഞില്ല. 2017 ല്‍ ഇമ്രാന് ഹാഷ്മിയുടെ നായിക ആവാനുള്ള ക്ഷണം നിരസിച്ചുകൊണ്ടാണ് താരം ഇതില്‍ പ്രതികരിച്ചത്. ഇപ്പോള്‍ തന്റെ അതൃപ്തി തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ലോകസുന്ദരി. റാപിഡ് ഫയര്‍ റൗണ്ടില്‍ 'ജീവിതത്തില്‍ നിങ്ങളെ കുറിച്ച് കേട്ട ഏറ്റവും വെറുപ്പുളവാക്കുന്ന കമന്റ് എന്തായിരുന്നു' എന്ന ചോദ്യത്തിനായിരുന്നു ഐശ്വര്യയുടെ പ്രതികരണം. ഫെയ്ക്ക് എന്നും പ്ലാസ്റ്റിക് എന്നും കേട്ടതാണ് ഏറ്റവും മോശം കമന്റെന്നായിരുന്നു ഇതിന് മറുപടിയായി ഐശ്വര്യ പറഞ്ഞത്. നാല് വര്‍ഷം കഴിഞ്ഞിട്ടും ഐശ്വര്യ ഇത് മറന്നില്ലേ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ