ചലച്ചിത്രം

പഴശ്ശിരാജയിലെ മമ്മൂട്ടിയുടെ വാള്‍പയറ്റു കണ്ട് ഞെട്ടി ആരാധകര്‍; മുറിച്ചുമാറ്റിയത് ശരിയായില്ലെന്ന് വിമര്‍ശനം; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

സാമ്രാജ്യത്വ ശക്തികള്‍ക്കെതിരേ ധീരമായി പോരാടിയ പഴശ്ശിരാജയുടെ ജീവിതം പറഞ്ഞ മമ്മൂട്ടി ചിത്രം കേരള വര്‍മ്മ പഴശി രാജ മികച്ച വിജയമാണ് നേടിയത്. ചിത്രം ആക്ഷന്‍ രംഗങ്ങള്‍കൊണ്ട് സമ്പൂഷ്ടമായിരുന്നെങ്കിലും മമ്മൂട്ടിയുടെ ആക്ഷന്‍ രംഗങ്ങള്‍ കുറഞ്ഞുപോയി എന്ന് ആരാധകര്‍ക്ക് ചെറിയ പരാതിയുണ്ടായിരുന്നു. റിലീസ് ചെയ്ത് പത്ത് വര്‍ഷം ആകുമ്പോള്‍ മമ്മൂട്ടിയുടെ ത്രസിപ്പിക്കുന്ന വാള്‍പയറ്റിന്റെ രംഗങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. സമയക്കുറവു മൂലം ചിത്രത്തില്‍ നിന്ന് വെട്ടിമാറ്റിയ രംഗം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. 

എംടിയുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രം ആരാധകര്‍ ഇപ്പോഴും നെഞ്ചില്‍ കൊണ്ടുനടക്കുന്നുണ്ട് എന്നതിന് തെളിവാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പിന്തുണ. പഴശിരാജയും പഴയംവീടന്‍ ചന്തുവും തമ്മിലുള്ള അത്യുഗ്രന്‍ വാള്‍പയറ്റാണ് രംഗം. എന്നാല്‍ ചിത്രത്തിന്റെ നീളം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ രംഗം മുറിച്ചുമാറ്റിയത്. എന്നാല്‍ ചിത്രത്തില്‍ നിന്ന് ഇത്ര മനോഹരമായ രംഗം മുറിച്ചുമാറ്റിയതിന് എതിരേ രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍. ഇത് ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ചിത്രം കൂടുതല്‍ മനോഹരമാകുമായിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. 

റിലീസ് ചെയ്ത ആദ്യ ദിനങ്ങളില്‍ സിനിമയില്‍ നിന്നും നീക്കം ചെയ്ത ഈ രംഗം പിന്നീട് 75ാം ദിനം കൂട്ടിചേര്‍ക്കുകയായിരുന്നു. സിനിമയുടേതായി പുറത്തിറങ്ങിയ ഡിവിഡി പ്രിന്റുകളിലും ഈ രംഗം കാണാനാകില്ല. പെരിന്തല്‍മണ്ണയില്‍ കഴിഞ്ഞ ദിവസം മമ്മൂട്ടി ആരാധകര്‍ ചേര്‍ന്ന് ചിത്രം വീണ്ടും പ്രദര്‍ശിപ്പിച്ചിരുന്നു. പിന്നാലെയാണ് ഈ രംഗം വീണ്ടും ചര്‍ച്ചയായത്.

മമ്മൂട്ടി, ശരത്കുമാര്‍, മനോജ് കെ.ജയന്‍, കനിക, പദ്മപ്രിയ, സുമന്‍, തിലകന്‍, ജഗതി, നെടുമുടി വേണു, ദേവന്‍, ലാലു അലക്‌സ്, ക്യാപ്റ്റന്‍ രാജു തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠിയിലെയും റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍