ചലച്ചിത്രം

പ്രചരിക്കുന്ന ആ ചിത്രം തന്റെ ഭാവി വധുവിന്റെത് അല്ല; സമയമാകുമ്പോള്‍ താന്‍ തന്നെ പറയുമെന്ന് വിശാല്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന  ആ ചിത്രങ്ങള്‍  തന്റെ ഭാവി വധുവിന്റെതല്ലെന്ന് നടന്‍ വിശാല്‍. ഈ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും അതില്‍ യാതൊരു സത്യവുമില്ലെന്നും വിശാല്‍ പി.ആര്‍.ഒ വഴി മാധ്യമങ്ങളെ അറിയിച്ചു.

വിശാലിന്റെ വിവാഹവാര്‍ത്ത പുറത്ത് വന്നതിന് തൊട്ടുപിന്നാലെ ഭാവി വധുവെന്ന പേരില്‍ ഒരു പെണ്‍കുട്ടിയുടെ ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി താരം രംഗത്ത് വന്നിരിക്കുന്നത്. ആരാധകര്‍ ദയവ് ചെയ്ത വ്യാജ വാര്‍ത്തകളും ചിത്രങ്ങളും തള്ളിക്കളയണമെന്ന് വിശാല്‍ പറഞ്ഞു. വിവാഹത്തെ സംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗികമായി പുറത്ത് വിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വിശാല്‍ വിവാഹിതനാകുന്നുവെന്ന വാര്‍ത്ത പുറത്തു വന്നിട്ട് കുറച്ചു ദിവസങ്ങളായി. നേരത്തെ വരലക്ഷ്മി ശരത്കുമാറുമായി നടന്‍ പ്രണയത്തിലായിരുന്നുവെന്നാണ് സിനിമാലോകത്ത് പ്രചരിച്ചിരുന്നത്. എന്നാല്‍ ഇരുവരും പ്രണയവാര്‍ത്തകള്‍ നിരസിച്ചു രംഗത്തെത്തിയിരുന്നു. 

ഹൈദരാബാദില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയാണ് വിശാലിന്റെ വധു എന്ന വാര്‍ത്തയായിരുന്നു ആദ്യം പുറത്ത് വന്നത്. അനീഷ എന്നാണ് പെണ്‍കുട്ടിയുടെ പേര്, വിവാഹം ഉടന്‍ നടക്കുമെന്ന് വിശാലിന്റെ പിതാവ് ജി. കെ റെഡ്ഢി സ്ഥിരീകരിച്ചതായി തെലുങ്കിലെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുറെ നാളുകളായി വിശാലും അനിഷയും പ്രണയത്തിലാണെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി