ചലച്ചിത്രം

സ്പില്‍ബെര്‍ഗിന്റെ സിനിമയില്‍ അഭിനയിക്കണം ; ആ അത്ഭുതത്തിന് കാത്തിരിക്കുന്നു:  ശ്രീശാന്ത്

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി : ആഗ്രഹത്തിന് അതിരുകളില്ല എന്നാണല്ലോ ചൊല്ല്. അതിരുകളില്ലാത്ത ആഗ്രഹങ്ങളാണ് ശ്രീശാന്തിന്റെ മനസ്സു നിറയെ. ലോക സിനിമയിലെ വിസ്മയ സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ സിനിമയില്‍ അഭിനയിക്കണമെന്നാണ് ശ്രീശാന്ത് പറയുന്നത്. 

ഒരു ഹോളിവുഡ് ചിത്രത്തില്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗിനൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കണം. വേഷം എത്ര ചെറുതോ വലുതോ ആയാലും പ്രശ്‌നമല്ല. അത് ജീവിതത്തിലെ മഹത്തായ അനുഭവമായിരിക്കും. അതൊരു സ്വപ്‌നസാക്ഷാത്കാരമായിരിക്കും. ജീവിതത്തില്‍ എന്തും സംഭവിക്കാമെന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും ശ്രീശാന്ത് പറഞ്ഞു.
 
കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തിലാണ് എന്റെ ജനനം. കേരളത്തിന് വേണ്ടി ക്രിക്കറ്റ് കളിച്ച് തുടങ്ങി. ഇന്ത്യന്‍ ദേശീയ ടീമിന് വേണ്ടി അന്താരാഷ്ട്ര മല്‍സരങ്ങളില്‍ വരെ കളിച്ചു. ഇപ്പോഴിതാ ടിവി ഷോയിലും സിനിമയിലും അഭിനയിക്കുന്നു. എന്റെ ജീവിതം തന്നെ ഒരു അത്ഭുതമായാണ് ഞാന്‍ നോക്കികാണുന്നതെന്ന് ശ്രീശാന്ത് പറയുന്നു. 


 റിച്ച ഛദ്ദയ്‌ക്കൊപ്പം കബാരത് എന്ന സിനിമയിലാണ് ശ്രീശാന്ത് ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. പൂജ ഭട്ടും ഭൂഷന്‍ കുമാറുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. കൗസ്തവ് നാരായണ്‍ നിയോഗിയാണ് ചിത്രത്തിന്റെ സംവിധായകന്‍. അടുത്തിടെ ഹിറ്റായ ടിവി ഷോ ബിഗ് ബോസിന്റെ വിജയിക്കായി അവസാന റൗണ്ട് വരെ ശ്രീശാന്തിന്റെ പേരും ഉണ്ടായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി