ചലച്ചിത്രം

പ്രഭാസുമായി ബന്ധമുണ്ടെന്ന പ്രചരണം വ്യാജം; വ്യക്തിഹത്യ നടത്തുന്നവര്‍ക്കെതിരേ പരാതി നല്‍കി വൈ.എസ് ശര്‍മിള

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്; തെന്നിന്ത്യന്‍ സൂപ്പര്‍താരം പ്രഭാസുമായി ബന്ധപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജപ്രചരണത്തിന് എതിരേ വൈഎസ്ആര്‍ പാര്‍ട്ടി പ്രസിഡന്റ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരി വൈ.എസ് ശര്‍മിള രംഗത്ത്. തന്നെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കണം എന്ന ആവശ്യവുമായി ശര്‍മിള ഹൈദരാബാദ് പൊലീസ് കമ്മീഷണറെ കണ്ട് പരാതി നല്‍കി. ഭര്‍ത്താവ് അനില്‍കുമാറിനൊപ്പം എത്തിയാണ് അവര്‍ പരാതി നല്‍കിയത്. 

പ്രഭാസുമായി ബന്ധപ്പെടുത്തി നടക്കുന്ന പ്രചാരണങ്ങള്‍ അസംബന്ധമാണെന്നാണ് ശര്‍മിള പറയുന്നത്. താരവുമായി  തനിക്ക് യാതൊരു തരത്തിലുളള ബന്ധവുമില്ല. ഇതുവരെ പ്രഭാസിനോട് നേരിട്ട് സംസാരിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ നടക്കുന്ന ശ്രമങ്ങളുടെ ഭാഗമാണിതെന്നും അവര്‍ കുറ്റപ്പെടുത്തി. തലുങ്ക് ദേശം പാര്‍ട്ടി പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്നും ശര്‍മിള പരാതിയില്‍ പറയുന്നു. 

മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ മകളാണ് ശര്‍മിള. 2014 ലെ ഇലക്ഷന് മുന്‍പ് തനിക്കെതിരേ വ്യാജപ്രചരണം ആരംഭിച്ചതാണെന്നാണ് ശര്‍മിള പറയുന്നത്. ഭാര്യ, അമ്മ എന്നീ നിലയിലും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന വ്യക്തിയെന്ന നിലയിലും ഇത്തരം മോശമായ പ്രചരണങ്ങള്‍ നടത്തുന്നത് വളരെ അധികം വേദനിപ്പിച്ചു. ഇതിന് നിശബ്ദയായി ഇരുന്നാല്‍ സുഖകരമല്ലാത്ത കാര്യങ്ങളില്‍ ചെന്ന് അവസാനിക്കും. അതിനാലാണ് പരാതി നല്‍കിയതെന്നും അവര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ