ചലച്ചിത്രം

ബാഡ്മിന്റണ്‍ ഉപേക്ഷിച്ച് സിനിമയിലെത്തിയത്‌ ആ തോന്നലിനെ പിന്‍തുടര്‍ന്ന്; തുറന്നുപറഞ്ഞ് ദീപിക 

സമകാലിക മലയാളം ഡെസ്ക്

ച്ഛന്റെ പാത പിന്‍തുടര്‍ന്ന് ചെറുപ്പത്തില്‍ ബാഡ്മിന്റണ്‍ കോര്‍ട്ടുകളില്‍ നിറഞ്ഞാടിയ പെണ്‍കുട്ടിയാണ് പില്‍ക്കാലത്ത് ബിഗ് സ്‌ക്രീനില്‍ തിളങ്ങി ഇന്ത്യയിലെ മുന്‍നിര നടിമാരില്‍ ഒരാളായ ദീപിക പദുക്കോണ്‍. ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് വേണ്ടി നിരവധി അന്താരാഷ്ട്ര മെഡലുകള്‍ നേടിയ പ്രകാശ് പദുക്കോണിന്റെ മകളായതുകൊണ്ടുതന്നെ ദീപികയും കായികരംഗത്തേക്കെത്തുമെന്നായിരുന്നു പ്രതീക്ഷകള്‍. എന്നാല്‍ ബാഡ്മിന്റണ്‍ പ്രൊഫഷണലായി കളിക്കുന്നത് മുന്‍പ് തന്നെ താന്‍ മുന്നോട്ട് തുടരാന്‍ ആഗ്രഹിക്കുന്ന ഒന്നല്ല ഇതെന്ന് മനസിലാക്കിയിരുന്നെന്നാണ് ദീപികയുടെ വാക്കുകള്‍. 

ദി ഡോട്ട് ദാറ്റ് വെന്റ് ഫോര്‍ എ വോക്ക് എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ബാഡ്മിന്റണ്‍ ഉപേക്ഷിച്ച് സിനിമയിലേക്ക് കടക്കാനുള്ള തീരുമാനത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് താരം തുറന്നപറഞ്ഞത്. 

'ടീനേജ് കാലഘട്ടത്തില്‍ തന്നെ ഇതല്ല ഞാന്‍ ഭാവിയില്‍ തുടരാന്‍ പോകുന്നത് എന്ന് തേന്നിയിട്ടുണ്ട്. അതേസമയം സിനിമകള്‍ കാണുമ്പോഴെല്ലാം ഇതാണ് എന്റെ മേഖല എന്നെപ്പോഴും തോന്നിയിരുന്നു. ആ തോന്നലാണ് ഒരു കായികതാരത്തില്‍ നിന്ന് അഭിനേത്രിയിലേക്കുള്ള ചുവടുമാറ്റത്തിന് കാരണം. ആ തോന്നലിനെ പിന്‍തുടരുക മാത്രമാണ് ഞാന്‍ ചെയ്തത്', ദീപിക പറഞ്ഞു. 

തന്റെ ഏറ്റവും അടുത്ത സുഹൃത്ത് അച്ഛനാണെന്ന് ദീപിക പദുക്കോണ്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. രണ്‍വീര്‍ സിങ്ങുമായുള്ള വിവാഹത്തിന് ശേഷം ആദ്യമായാണ് ദീപിക പൊതുപരിപാടികളില്‍ പങ്കെടുക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി