ചലച്ചിത്രം

ദിലീപിന്റെ കട്ട ആരാധകന്‍ വരുന്നു; 'ഷിബു' തീയേറ്ററുകളിലേക്ക്

സമകാലിക മലയാളം ഡെസ്ക്

 മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും രജനികാന്തിന്റെയും ഒക്കെ കട്ട ആരാധകരുടെ കഥ പറയുന്ന നിരവധി ചിത്രങ്ങള്‍ വെള്ളിത്തിരയില്‍ എത്തിയിട്ടുണ്ട്. ദിലീപ് കടുത്ത മോഹന്‍ലാല്‍ ആരാധകനായി എത്തിയ ചിത്രമായിരുന്നു രസികന്‍. എന്നാല്‍ ദിലീപ് ആരാധകന്റെ കഥ പറയുന്ന സിനിമ ഇതുവരെ എത്തിയിരുന്നില്ല. ഇപ്പോള്‍ അതും സംഭവിച്ചിരിക്കുകയാണ്. ദിലീപിന്റെ കട്ട ആരാധകന്റെ കഥ പറയുന്ന ചിത്രം 'ഷിബു' റിലീസിനായി തയ്യാറെടുക്കുകയാണ്. ദിലീപ് ചിത്രങ്ങള്‍ കണ്ട് അദ്ദേഹത്തെ വെച്ച് സിനിമയെടുക്കമെന്ന സ്വപ്നവുമായി നടക്കുന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.

സത്യന്‍ അന്തിക്കാടിന്റെ 'ഞാന്‍ പ്രകാശനി 'ല്‍ ഫഹദിന്റെ നായികയായി അഭിനയിച്ച അഞ്ജു കുര്യനാണ് ചിത്രത്തിലെ നായിക. പുതുമുഖം കാര്‍ത്തിക് രാമകൃഷ്ണനാണ് ചിത്രത്തിലെ നായകന്‍. '32ാം അധ്യായം, 23ാം വാക്യം' എന്ന ചിത്രത്തിന് ശേഷം അര്‍ജുന്‍ പ്രഭാകര്‍, ഗോകുല്‍ രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

തിയറ്റര്‍ ജോലിക്കാരനായ അച്ഛനിലൂടെയാണ് ഷിബുവിലെ നായകന്‍ സിനിമയുമായി അടുക്കുന്നത്. പ്ലസ് ടു പഠനം കഴിഞ്ഞ് തന്റെ ഇഷ്ടനടനെ നായകനാക്കി സിനിമ ഒരുക്കണമെന്നാണ് ഷിബുവിന്റെ ആഗ്രഹം.

സച്ചിന്‍ വാര്യര്‍ ഈണമിട്ട് കാര്‍ത്തിക് ആലപിച്ച ചിത്രത്തിലെ ഗാനം നേരത്തേ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. കാര്‍ഗോ സിനിമാസാണ് ഷിബു നിര്‍മ്മിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ