ചലച്ചിത്രം

കങ്കണയുടെ കണ്ണുരുട്ടല്‍ ഫലം കണ്ടു?: മണികര്‍ണികയ്ക്ക് എതിരെ പ്രക്ഷോഭത്തിന് ഇല്ലെന്ന് കര്‍ണിസേന

സമകാലിക മലയാളം ഡെസ്ക്


കങ്കണ റണാവത്ത് നായികയായി എത്തുന്ന ചിത്രം 'മണികര്‍ണിക ദി ക്യൂന്‍ ഓഫ് ഝാന്‍സി'യെ എതിര്‍ത്തിട്ടില്ലെന്ന് കര്‍ണിസേന. സംഘടനയുടെ പേര് ചിലര്‍ സ്ഥാപിത താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയാണെന്ന് കര്‍ണിസേന നേതാവ് ഡോ. ഹിമാന്‍ഷു പറഞ്ഞു. 

ചിത്രത്തിന് എതിരെ കര്‍ണിസേന രംഗത്ത് എത്തിയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. തങ്ങളുടെ നേതാക്കളെ കാണിക്കാതെ ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ തീയേറ്ററുകള്‍ അടിച്ചുതകര്‍ക്കും എന്നായിരന്നു ഭീഷണി. ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ച് കങ്കണയും രംഗത്തെത്തിയുരുന്നു. 

'നാല് ചരിത്രകാരന്മാര്‍ കണ്ടു വിലയിരുത്തിയ ശേഷമാണ് മണികര്‍ണ്ണികയ്ക്ക് സെന്‍സര്‍ ബോര്‍ഡ് യു സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. കര്‍ണിസേനയെ ഈ വിഷയം അറിയിച്ചതുമാണ്. എന്നാല്‍ അവര്‍ തുടര്‍ച്ചയായി ഉപദ്രവിച്ചുകൊണ്ടിരിക്കുന്നു. ഇതവസാനിപ്പിക്കാന്‍ ഭാവമില്ലെങ്കില്‍ അവരുടെ അറിവിലേക്കായി ഒന്നേ പറയാനുള്ളൂ, ഞാനും ഒരു രജ്പുതാണ്, അവരെ ഓരോരുത്തരേയും ഞാന്‍ നശിപ്പിച്ചു കളയും..' കങ്കണ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സംഘടന പ്രക്ഷോഭത്തിലല്ല എന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്. സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവതിന് എതിരെ പ്രക്ഷോഭം നടത്തി കുപ്രസിദ്ധിയാര്‍ജിച്ച സംഘടനയാണ് കര്‍ണിസേന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത