ചലച്ചിത്രം

സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്ണു വിവാഹിതനായി; ആശംസ നേർന്ന് രാഷ്ട്രീയ-സിനിമ ‌രം​ഗത്തെ പ്രമുഖർ (വിഡിയോ) 

സമകാലിക മലയാളം ഡെസ്ക്

സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്ണു വിനയ് വിവാഹിതനായി. പാലക്കാട് കുളപ്പുള്ളി ശ്രീകൃഷ്ണ ക്ഷേതത്തില്‍ ജനുവരി 19നായിരുന്നു വിവാഹം. ദന്തഡോക്ടറായ വിധു ശ്രീധരനാണ് വധു. ഇന്നലെ എറണാകുളത്ത് സ്വകാര്യ ഹോട്ടലിൽ വച്ച് റിസപ്ഷനും നടന്നു. 

രാഷ്ട്രീയ-സിനിമ രം​ഗത്തെ പ്രമുഖർ വിവാഹസൽക്കാരത്തിൽ പങ്കെടുത്തു.  മമ്മൂട്ടി, ജനാര്‍ദ്ദനന്‍, സംവിധായകൻ ജോഷി, ചിപ്പി, ജയസൂര്യ, ഭാര്യ സരിത, പൂര്‍ണിമ ഇന്ദ്രജിത്ത്, മനോജ് കെ ജയന്‍, ഹരിശ്രീ അശോകന്‍, രമേഷ് പിഷാരടി, റോഷന്‍ ആന്‍ഡ്രൂസ്, ടിനി ടോം, സോനാ നായര്‍ തുടങ്ങിയവർ വിരുന്നിൽ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഹൈബി ഈഡൻ എംഎൽഎ എന്നിവരടക്കം രാഷ്ട്രീയ രം​ഗത്തുനിന്നും നിരവധിപ്പേർ നവദമ്പതികള്‍ക്ക് ആശംസകള്‍ അര്‍പ്പിക്കാന്‍ എത്തി. 

എയറനോട്ടിക്കൽ എൻജിനിയറായ വിഷ്ണു ഹിസ്റ്ററി ഓഫ് ജോയ് എന്ന സിനിമയിലൂടെയാണ് അഭിനയരം​ഗത്ത് അരങ്ങേറ്റം കുറിച്ചത്.   2007ല്‍ പുറത്തിറങ്ങിയ വിനയന്‍ ചിത്രം ഹരീന്ദ്രന്‍ ഒരു നിഷ്‌കളങ്കന്റെ തിരകഥ ഒരുക്കിയത് വിഷ്ണുവാണ്. ഒരു കരീബിണ് വിഷ്ണുയന്‍ ഉഡായ്പ്പ്, ഗാംബിനോസ് എന്നിവയാണ് പുതിയ ചിത്രങ്ങൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍